രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കാത്തിരുന്നു; വ്യാജ പിരിവുകാരന്‍ കുടുങ്ങി
Jan 28, 2020, 18:56 IST
കാസര്‍കോട്: (www.kasaragodvartha.com 28.01.2020) ജില്ലയില്‍ വ്യാജ പണപ്പിരിവിനിറങ്ങിയ യുവാവ് കുടുങ്ങി. സുള്ള്യ കമ്പക്കോട്ട് താമസിക്കുന്ന ഒരു നിര്‍ധന പെണ്‍കുട്ടിക്ക് വിവാഹാവശ്യത്തിനെന്ന് പറഞ്ഞ് വ്യാജ പണപ്പിരിനിറങ്ങിയതായിരുന്നു യുവാവ്. ഫെബ്രുവരി ഒമ്പതിനാണ് പെണ്‍കുട്ടിയുടെ വിവാഹം നടക്കേണ്ടതെന്നും വധുവിന്റെ പിതാവ് സാമ്പത്തിക പരാധീനതാമൂലം ബുദ്ധിമുട്ടുന്ന ആളാണെന്നും കൂലിപ്പണിയിലൂടെയാണ് പെണ്‍കുട്ടികളുള്ള തന്റെ കുടുംബം കഴിയുന്നതെന്നുമുള്ള പള്ളിക്കമ്മിറ്റിയുടെ പേരിലുള്ള കത്തുമായാണ് പിരിവിനിറങ്ങിയത്.
2019 നവംബര്‍ എട്ട് എന്ന തീയ്യതിയാണ് കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിലെത്തിയ ഇയാളെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത്. ദിവസങ്ങളായി ഇയാള്‍ കാസര്‍കോട്ടും പരിസര പ്രദേശങ്ങളിലും പണപ്പിരിവ് നടത്തിവന്നിരുന്നതായാണ് വിവരം. ഇതിനു മുമ്പും ഇയാള്‍ പല സ്ഥലങ്ങളിലും പിരിവ് നടത്തിയിട്ടുണ്ടെന്നും വ്യക്തമായിട്ടുണ്ട്. സംഭവത്തില്‍ പരാതിക്കാരില്ലാത്തതുകൊണ്ട് വ്യാജ പിരിവുകാരനെ പോലീസ് താക്കീത് ചെയ്ത് വിട്ടയച്ചു.
പള്ളിക്കമ്മിറ്റിയുടെ പേരിലുള്ള വ്യാജ കത്തില്‍ ബന്ധപ്പെടാനുമുള്ള ഫോണ്‍ നമ്പര്‍ നല്‍കിയിട്ടുണ്ടെങ്കിലും അതില്‍ വിളിച്ചപ്പോള്‍ ഇയാള്‍ തന്നെയാണ് നമ്പറിന്റെ ഉടമയെന്ന് പോലീസ് കണ്ടെത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Police, fake, Cheating, Fake Donation collector held by Police < !- START disable copy paste -->