വ്യാജ രേഖ: നടപടി വേണമെന്ന് എം.എസ്.എഫ്
Feb 23, 2015, 10:30 IST
ഉദുമ: (www.kasargodvartha.com 23/02/2015) സ്‌കൂള്‍ കലോത്സവത്തില്‍ വ്യാജ രേഖയുണ്ടാക്കി വിദ്യാര്‍ത്ഥിയെ മത്സരിപ്പിച്ച ഉദുമ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുറ്റക്കാരായ അധ്യാപകര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ഉദുമ പഞ്ചായത്ത് എം.എസ്.എഫ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. നല്ലനിലയില്‍ നടന്നുവരുന്ന കലോത്സവങ്ങളുടെ മാറ്റ് കുറക്കുന്നതാണ് ഇത്തരം നടപടികളെന്ന് യോഗം ചൂണ്ടിക്കാട്ടി.
അമീന്‍ മാങ്ങാടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ മീറ്റ് ജില്ലാ എം.എസ്.എഫ് ജനറല്‍ സെക്രട്ടി ഉസാം പള്ളങ്കോട് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം റൗഫ് ബാവിക്കര വിദ്യാര്‍ത്ഥിത്വം ഉയര്‍ത്തുക എന്ന വിഷയത്തില്‍ സംസാരിച്ചു.
സയ്യിദ് മുംതസിര്‍ തങ്ങള്‍, സത്താര്‍ മുക്കുന്നോത്ത്, ഹസീബ്, ഹാരിസ് അങ്കക്കളരി, ഹംസ, ഹാഷിം വെസ്റ്റ് സംസാരിച്ചു. മുസ്തഫ മാച്ചിനടുക്കം അരിയില്‍ ഷുക്കൂര്‍ അനുസ്മരണം നടത്തി. അന്‍വര്‍ പി.എസ് സ്വാഗതവും ഇര്‍ഷാദ് ഹുസൈന്‍ നന്ദിയും പറഞ്ഞു. നഷാത്ത് പരവനടുക്കം തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
പുതിയ ഭാരവാഹികളായി അമീന്‍ മാങ്ങാട് (പ്രസിഡണ്ട്), ഇര്‍ഷാദ് ഹുസൈന്‍ (ജനറല്‍ സെക്രട്ടറി), ഷിയാസ് (ട്രഷറര്‍), സിറാജ് ഇ.കെ, അന്‍വര്‍ പി.എസ്, ജൗഹര്‍ വി.വി (വൈസ് പ്രസിഡണ്ട്), ഫായിസ് മുക്കുന്നോത്ത്, റംഷീദ് നാലാം വാതുക്കല്‍ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : MSF, Udma, School, Kalolsavam, Teacher, Meeting, Kasaragod, Kerala.