വീട്ടില്‍ ക്ലിനിക്ക് നടത്തുന്ന വ്യാജഡോക്ടര്‍ 25 വര്‍ഷത്തിനു ശേഷം അറസ്റ്റില്‍, കുടുങ്ങിയത് മരുന്ന് കഴിച്ച കുട്ടി തലകറങ്ങി വീണെന്ന പരാതിയില്‍, പ്രതിക്കുള്ളത് എസ് എസ് എല്‍ സി വിദ്യാഭ്യാസം മാത്രം
Nov 26, 2016, 13:02 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 26/11/2016) വീട്ടില്‍ ക്ലിനിക്ക് നടത്തുന്ന വ്യാജഡോക്ടര്‍ 25 വര്‍ഷത്തിനു ശേഷം അറസ്റ്റിലായി. കമ്പല്ലൂരിലെ ബേബി എന്ന കെ.എം. എബ്രഹാ (57)മിനെയാണ് ചിറ്റാരിക്കാല്‍ പോലീസ് അറസ്റ്റു ചെയ്തത്. 25 വര്‍ഷമായി ഇയാള്‍ ഇവിടെ ക്ലിനിക്ക് നടത്തിവരികയായിരുന്നു.
കഴിഞ്ഞ ദിവസം പനി ബാധിച്ച കുട്ടിയെ ഇയാളുടെ അടുക്കല്‍ കാണിച്ചിരുന്നു. ഇയാള്‍ കൊടുത്ത മരുന്ന് കഴിച്ചയുടനെ കുട്ടി തലകറങ്ങി വീഴുകയായിരുന്നു. ഈ സംഭവത്തില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വ്യാജ ഡോക്ടറാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് അറസ്റ്റു ചെയ്യുകയായിരുന്നു.
പ്രതിക്ക് എസ് എസ് എല്‍ സി വിദ്യാഭ്യാസം മാത്രമാണ് ഉള്ളതെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

Keywords: Kasaragod, Kerala, Kanhangad, Fake Doctor, arrest, Police, complaint, Investigation, Fake doctor held after 25 years