സാഹിത്യകാരന്‍ വിജയന്‍ മരിച്ചതായി സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചരണം
Jul 19, 2018, 16:24 IST
നീലേശ്വരം: (www.kasargodvartha.com 19.07.2018) സാഹിത്യകാരനും പ്രഭാഷകനും റിട്ട. അധ്യാപകനുമായ എന്‍ പി വിജയനും സഹോദരന്‍ പ്രകാശും മരണപ്പെട്ടതായി സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചരണം. വ്യാഴാഴ്ച രാവിലെ മുതലാണ് വാട്‌സ് ആപ്പില്‍ ആദ്യം പ്രകാശന്‍ മാസ്റ്ററുടെ 'ചരമ' വാര്‍ത്ത വന്നത്. പിന്നാലെ വിജയന്‍ മാസ്റ്ററുടെ 'മരണ' വാര്‍ത്തയും പ്രത്യക്ഷപ്പെട്ടു.
ഇതോടെ സംഭവത്തിന്റെ നിജസ്ഥിതി അറിയാന്‍ ആളുകള്‍ പരസ്പരം ഫോണ്‍ വിളികള്‍ തുടങ്ങി. ചിലര്‍ വിജയന്‍ മാസ്റ്ററെ നേരിട്ട് വിളിച്ച് വാര്‍ത്തയുടെ സത്യം തിരഞ്ഞു. ഇരുവരുടെയും 'മരണവാര്‍ത്ത' കാട്ടുതീ പോലെയാണ് പടര്‍ന്നത്. തന്റെ 'മരണ' വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് വിജയന്‍ മാസ്റ്റര്‍ നീലേശ്വരം പോലീസിലും, സൈബര്‍ സെല്ലിലും പരാതി നല്‍കി.
Keywords: Kasaragod, Kerala, news, Social-Media, Death, fake, complaint, Police, Fake death message in WhatsApp; complained
< !- START disable copy paste -->