city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വീണ്ടും 2000ന്റെ വ്യാജനോട്ട് നല്‍കി കബളിപ്പിക്കല്‍; ഇത്തവണയും തട്ടിപ്പിനിരയായത് മത്സ്യവില്‍പനക്കാരി, നോട്ട് നല്‍കിയത് ബൈക്കിലെത്തിയ യുവാവ്, പോലീസ് ഉറക്കത്തില്‍

ചിത്താരി: (www.kasargodvartha.com 21.11.2018) വീണ്ടും 2000 രൂപയുടെ കള്ളനോട്ട് നല്‍കി മത്സ്യവില്‍പ്പനക്കാരിയെ കബളിപ്പിച്ചു. ചിത്താരി ചാമുണ്ഡിക്കുന്നില്‍ വര്‍ഷങ്ങളായി മത്സ്യവില്‍പ്പന നടത്തുന്ന ബേക്കലിലെ അറുപതുകാരിയായ ഉമ്പിച്ചിയാണ് തട്ടിപ്പിനിരയായത്. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് ഹെല്‍മറ്റ് വെച്ച് ബൈക്കിലെത്തിയ യുവാവ് 200 രൂപയുടെ മത്സ്യം വാങ്ങുകയായിരുന്നു. മത്സ്യം വാങ്ങിയ ശേഷം ബൈക്ക് യാത്രികന്‍ 2000 രൂപ നല്‍കി. മത്സ്യത്തിന്റെ തുകകഴിച്ച് ബാക്കി 1800 രൂപ ഉമ്പിച്ചി തിരിച്ച് നല്‍കുകയും ചെയ്തു.
വീണ്ടും 2000ന്റെ വ്യാജനോട്ട് നല്‍കി കബളിപ്പിക്കല്‍; ഇത്തവണയും തട്ടിപ്പിനിരയായത് മത്സ്യവില്‍പനക്കാരി, നോട്ട് നല്‍കിയത് ബൈക്കിലെത്തിയ യുവാവ്, പോലീസ് ഉറക്കത്തില്‍

മത്സ്യവും പണവും വാങ്ങി ബൈക്ക് യാത്രക്കാരന്‍ പെട്ടെന്ന് സ്ഥലം വിടുകയായിരുന്നു. മത്സ്യവില്‍പ്പന കഴിഞ്ഞ ശേഷം ഉമ്പിച്ചി മത്സ്യഏജന്റിന് പണം കൊടുക്കുമ്പോഴാണ് 2000 രൂപ കള്ളനോട്ടാണെന്ന് മനസിലായത്. നേരത്തെയും സമാനരീതിയില്‍ നിരവധി തട്ടിപ്പുകള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറിയിട്ടുണ്ട്. ബൈക്ക് ഹെല്‍മറ്റ് ധരിച്ചെത്തുന്ന തട്ടിപ്പുകാര്‍ വൃദ്ധരായ മത്സ്യവില്‍പ്പനക്കാര്‍, തട്ടുകടക്കാര്‍, ലോട്ടറി ടിക്കറ്റ് വില്‍പ്പനക്കാര്‍ എന്നിവരെയാണ് ഇങ്ങനെ കള്ളനോട്ട് നല്‍കി പറ്റിക്കുന്നത്. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കാത്തതില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.

അപരിചിതരും ഹെല്‍മറ്റ് ധരിച്ചെത്തുന്നവരുമായി പണമിടപാട് നടത്തുമ്പോള്‍ ജാഗ്രതപുലര്‍ത്തണമെന്നാണ് പോലീസ് പറയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Fake currency again; Fish seller cheated by Bike Rider, Chithari, kasaragod, news, Fake Notes.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia