കള്ളക്കഥയുണ്ടാക്കി സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
Jul 7, 2016, 23:30 IST
കാസര്‍കോട്: (www.kasargodvartha.com 07/07/2016) കള്ളക്കഥയുണ്ടാക്കി വര്‍ഗീയ ലഹളയുണ്ടാക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിനെ കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. ചെട്ടുംകുഴി ഹിദായത്ത് നഗറിലെ ബി എ അസ്ഹറുദ്ദീനെ (24)യാണ് കാസര്‍കോട് സി ഐ എം പി ആസാദ് അറസ്റ്റ് ചെയ്തത്.
ജൂലൈ ഒന്നിന് ഉച്ചയ്ക്ക് ശേഷം കാസര്‍കോട് പ്രസ് ക്ലബ്ബ് ജംഗ്ഷന്‍ ആനബാഗിലു റോഡില്‍ വെച്ച് ഓമ്‌നി വാനിലെത്തിയ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചുവെന്നായിരുന്നു അസ്ഹറുദ്ദീന്റെ വ്യാജ പരാതി. സുഹൃത്തുമായി ഗൂഢാലോചന നടത്തി ശരീരത്തില്‍ സ്വയം മുറിവുകളുണ്ടാക്കി ഒരു സംഘം അക്രമം നടത്തിയെന്ന് വരുത്തിത്തീര്‍ത്ത് നാട്ടില്‍ സംഘര്‍ഷമുണ്ടാക്കാനായിരുന്നു പ്രതി ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു.
പോലീസിന്റെ അന്വേഷണത്തില്‍ വെട്ടേറ്റുവെന്ന പറയുന്ന സംഭവം കെട്ടിച്ചമച്ചതാണെന്ന് വ്യക്തമാകുകയും അസ്ഹറുദ്ദീനെതിരെ വര്‍ഗീയ ലഹള ഉണ്ടാക്കാന്‍ ശ്രമിച്ചതിനും പോലീസിനെ കബളിപ്പിക്കാന്‍ ശ്രമിച്ചതിനും കേസെടുക്കുകയായിരുന്നു. പോലീസ് നടത്തിയ പഴുതുകളടച്ചുള്ള അന്വേഷണത്തിലാണ് അസ്ഹറുദ്ദീന് വെട്ടേറ്റ സംഭവം കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് തെളിഞ്ഞത്.
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവിനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ അസ്ഹറുദ്ദീനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസ്, ഡി വൈ എസ് പി മുരളീധരന്‍, സി ഐ എം പി ആസാദ്, എസ് ഐ രജ്ഞിത്ത് രവീന്ദ്രന്‍ എന്നിവരാണ് അന്വേഷണം നടത്തിയത്. യുവാവിന്റെ വ്യാജ പരാതിയില്‍ നേരത്തെ വധശ്രമത്തിന് കണ്ടാലറിയാവുന്ന ഏതാനും പേര്‍ക്കെതിരെ കേസെടുത്തിരുന്നു. ഇതു സംബന്ധിച്ച് കോടതിക്ക് പോലീസ് റിപോര്‍ട്ട് നല്‍കിയിട്ടുണ്ട്.
Related News:
നഗരത്തില്‍ യുവാവിന് വെട്ടേറ്റ സംഭവം ആസൂത്രിത നാടകമെന്ന് പോലീസ്; കേസില്‍ വാദി പ്രതിയായി
ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ വാനിലെത്തിയ സംഘം വെട്ടിപ്പരിക്കേല്‍പിച്ചു
കാസര്‍കോട് നഗരത്തില്‍ യുവാവിന് വെട്ടേറ്റ സംഭവത്തില്‍ ദുരൂഹത; അന്വേഷണം വഴിത്തിരിവില്‍
Keywords : Kasaragod, Youth, Stabbed, Complaint, Fake, Police, Investigation, Accuse, Arrest, Asharudheen.