എസ് എസ് എല്‍ സിയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിച്ച കേസില്‍ യുവാവിന് 6 വര്‍ഷം തടവും 1 ലക്ഷം രൂപ പിഴയും
Nov 4, 2016, 10:05 IST
കാസര്‍കോട്: (www.kasargodvartha.com 04/11/2016) എസ് എസ് എല്‍ സിയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി ഹെവി ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിച്ച കേസില്‍ യുവാവിനെ തടവിനും പിഴയടക്കാനും ശിക്ഷിച്ചു. അജാനൂര്‍ മാണിക്കോത്തെ എം. നജീബി (28) നെയാണ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ജി. അനില്‍ ആറു വര്‍ഷം തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചത്.
2011 നവംബര്‍ 11നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബങ്കര മഞ്ചേശ്വരം ജി എച്ച് എസ് എസില്‍ പഠിച്ചതായി എസ് എസ് എല്‍ സി വ്യാജ സര്‍ട്ടിഫിക്കറ്റ് കാസര്‍കോട് ആര്‍ ടി ഒ ഓഫീസില്‍ നല്‍കുകയായിരുന്നു. തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയ ആര്‍ ടി ഒ കാസര്‍കോട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Keywords: Kasaragod, Kerala, Police, case, complaint, court, Jail, Fine, Fake document,Fake certificate case: Fine and imprisonment for accused.