മര്‍ദനമേറ്റ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കള്ളക്കേസ്; പോലീസ് ചീഫിന് പരാതി നല്‍കി, ഡിവൈഎസ്പി അന്വേഷണം തുടങ്ങി
Jan 7, 2017, 10:56 IST
കാസര്‍കോട്: (www.kasargodvartha.com 07/01/2017) ദേളി സഅദിയ കോളേജ് വിദ്യാര്‍ത്ഥികളെ കോളേജ് ക്യാമ്പസില്‍ കയറി മര്‍ദിച്ച സംഭവത്തില്‍ പരാതിക്കാരായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കൗണ്ടര്‍ കേസ് ആയി കള്ളക്കേസ് രജിസ്റ്റര്‍ ചെയ്ത നടപടിക്കെതിരെ വിദ്യാര്‍ത്ഥികള്‍ ജില്ലാ പോലിസ് മേധാവിക്ക് പരാതി നല്‍കി. സംഭവവുമായി ബന്ധപ്പെട്ട് കേസിന്റെ നിജസ്ഥിതി അറിയാന്‍ കാസര്‍കോട് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി.
കാറിന്റെ അമിത വേഗത ചോദ്യം ചെയ്ത വിദ്യാര്‍ത്ഥികളെ കോളേജില്‍ കയറി മര്‍ദ്ദിച്ച കേസില്‍ നാലുപ്രതികളെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനുതൊട്ടു പിന്നാലെയാണ് അസുഖബാധിതനായ വിദ്യാര്‍ത്ഥിക്കും സുഹൃത്തിനുമെതിരെ കൗണ്ടര്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. സഅദിയ ഐ.ടി.ഐ കോളേജിലെ രണ്ടാം വര്‍ഷ സിവില്‍ വിദ്യാര്‍ത്ഥികളായ കീഴൂര്‍ പടിഞ്ഞാറിലെ കുഞ്ഞാമുവിന്റെ മകന്‍ അബൂബക്കര്‍ സിദ്ദീഖ് (19), ചെര്‍ക്കളയിലെ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ കെ.എം ഫസല്‍ റഹ് മാന്‍ (19) മസൂദ് (19) എന്നിവര്‍ക്കെതിരെയാണ് കൗണ്ടര്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.
വിദ്യാര്‍ത്ഥികളെ മര്‍ദിച്ച കേസ്സില്‍ പ്രതികളായ മുജീബ്, ഹാരിസ്, റിസാന്‍, ഹാഫിര്‍ എന്നിവരെ നേരത്തെ കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒമ്പതംഗ സംഘമാണ് കോളേജില്‍ കയറി വിദ്യാര്‍ത്ഥികളെ ആക്രമിച്ചത്. കോളേജിലേക്ക് നടന്നു പോവുകയായിരുന്ന സിദ്ദീഖിനെ അമിത വേഗതയിലെത്തിയ സ്വിഫ്റ്റ് കാര്‍ ദേഹത്ത് ഉരസിയിരുന്നു. ഇത് ചോദ്യം ചെയ്തതിന്റെ പേരില്‍ പിന്നീട് കോളേജിലെത്തിയ സംഘം അക്രമം നടത്തിയെന്നാണ് കേസ്. ഒളിവില്‍ കഴിയുന്ന പ്രതികളെ പിടികൂടാന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
Related News:
കാറിന്റെ അമിത വേഗത ചോദ്യം ചെയ്ത വിദ്യാര്‍ത്ഥികളെ കോളജില്‍ കയറി തല്ലിയതായി പരാതി; 3 പേര്‍ കസ്റ്റഡിയില്‍

വിദ്യാര്‍ത്ഥികളെ കോളജില്‍ കയറി മര്‍ദിച്ച കേസില്‍ നാലംഗസംഘം അറസ്റ്റില്‍
Keywords: Kasaragod, Kerala, complaint, Assault, case, Attack, fake, Fake case against students; complaint lodged.