city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട്ടെ ബോംബ് ഭീഷണിക്ക് പിന്നില്‍ 15 കാരന്‍; വിളിച്ചത് ഒരു രസത്തിന്

കാസര്‍കോട്: (www.kasargodvartha.com 30.09.2014) ഞായറാഴ്ച വൈകിട്ട് കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് മൂന്നു തവണ പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചത് മിയാപ്പതവ് സ്വദേശിയായ 15 കാരന്‍. 15 കാരനെ കാസര്‍കോട് ഡി.വൈ.എസ്.പി ടി.പി. രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറ്‌സറ്റ് ചെയ്തു.

പ്രതിയെ ചൊവ്വാഴ്ച രാവിലെ കാസര്‍കോട് ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം ജാമ്യത്തില്‍ വിട്ടയച്ചു. ഗള്‍ഫില്‍ നിന്നും വരുന്ന പിതാവിനെ കൂട്ടിക്കൊണ്ടുവരാന്‍ മംഗലാപുരം വിമാനത്താവളത്തിലേക്ക് ബന്ധുക്കളോടൊപ്പം കാറില്‍ പോവുകയായിരുന്ന 15 കാരന്‍ . മംഗലാപുരം തൊക്കോട്ട് വെച്ച് വീട്ടുകാര്‍ ചായ കുടിക്കാന്‍ ഹോട്ടലില്‍ പോയ സമയത്ത് കാറില്‍ ഇരുന്ന് വെറുതെ ഒരു രസത്തിന് പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ഫോണ്‍ചെയ്യുകയായിരുന്നു വെന്ന് 15 കാരന്‍ വെളിപ്പെടുത്തിയതായി പോലീസ് പറഞ്ഞു.

റെയില്‍വേ സ്‌റ്റേഷനില്‍ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു മൂന്നു തവണ വിളിച്ച് പറഞ്ഞത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണ്‍ കോള്‍ ചെയ്ത 15 കാരനെ പോലീസ് കണ്ടെത്തുകയായിരുന്നു. ഫോണിന്റെ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ തൊക്കോട്ട് നിന്നാണ് കോള്‍ വന്നതെന്ന് നേരത്തെ തന്നെ പോലീസ് കണ്ടെത്തിയിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഫോണ്‍ വിളിച്ചയാളെ പോലീസ് തിരിച്ചറിഞ്ഞത്.

ബോംബ് ഭീഷണിയെ തുടര്‍ന്ന് ട്രെയിനുകള്‍ വിവിധ സ്‌റ്റേഷനുകളില്‍ നിര്‍ത്തി പോലീസ് അരിച്ചു പെറുക്കിയിരുന്നെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ബോംബ് ഭീഷണി സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പടരുന്നതിനിടയിലാണ് എല്ലാവരെയും കബളിപ്പിച്ച 15 കാരന്‍ കുടുങ്ങിയത്.

കാസര്‍കോട്ടെ ബോംബ് ഭീഷണിക്ക് പിന്നില്‍ 15 കാരന്‍; വിളിച്ചത് ഒരു രസത്തിന്
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
മോഡി- ഒബാമ കൂടിക്കാഴ്ച: ഇരു രാജ്യങ്ങളും തമ്മിലുള്ള മാതൃകാ ബന്ധം വികസിപ്പിക്കാന്‍ ധാരണ

Keywords:  Kasaragod, Kerala, Railway station, Threatening, Hotel, Phone-call, DYSP, Police, Arrest, Car, Train, Bomb Threat, Case, 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia