വ്യാജ ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കി പാസ്പോര്‍ട്ടിന് അപേക്ഷിച്ച യുവാവിനെതിരെ കേസ്
Aug 4, 2016, 18:15 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 04.08.2016) വ്യാജ ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കി പാസ്പോര്‍ട്ടിന് അപേക്ഷിച്ച യുവാവിനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. ഹൊസ്ദുര്‍ഗ് ബീച്ചിലെ ചറക്കടത്ത് വീട്ടില്‍ നിയാദ് അബ്ദുള്‍ ലത്വീഫിനെതിരെയാണ് കേസ്.
അജാനൂര്‍ പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്. അജാനൂര്‍ പഞ്ചായത്തിന്റെ വ്യാജ സീലും മറ്റും ഉപയോഗിച്ച് ജനന സര്‍ട്ടിഫിക്കറ്റ് തയാറാക്കി കോഴിക്കോട് പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കുകയായിരുന്നു. സര്‍ട്ടിഫിക്കറ്റില്‍ സംശയം തോന്നിയ കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫീസര്‍ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന് വേണ്ടി അജാനൂര്‍ പഞ്ചായത്തിലേക്കയച്ചു.
പരിശോധനയില്‍ സീലും സെക്രട്ടറിയുടെ ഒപ്പും വ്യാജമാണെന്ന് കണ്ടെത്തി. ഇതേ തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറി ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. നിയാദ് ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.
Keywords : Kanhangad, Case, Youth, Village Office, Kasaragod, Niyad Abdul Latheef.