വ്യാജ ജനനസര്‍ട്ടിഫിക്കറ്റ്: 3 പേര്‍ അറസ്റ്റില്‍
Oct 25, 2016, 10:17 IST
കാസര്‍കോട്: (www.kasargodvartha.com 25/10/2016) വ്യാജ ജനനസര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച് പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കിയ കേസില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉപ്പള സോങ്കാലിലെ മുഹ്‌യുദ്ദീന്‍ സഫ് വാന്‍ (22), പൈവളിഗെ, തവിടുഗോളിയിലെ മുഹമ്മദ് മുഫീഖ് (20), സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തി നല്‍കിയ ബങ്കര മഞ്ചേശ്വരത്തെ അബ്ദുല്‍ റൗഫ് (42) എന്നിവരെയാണ് മഞ്ചേശ്വരം എസ് ഐ പി പ്രമോദ് അറസ്റ്റ് ചെയ്തത്.
മുഹമ്മദ് മുസ്ഫീഖും സഫ്‌വാനുമാണ് വ്യാജ ജനന സര്‍ട്ടിഫിക്കറ്റുമായി പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചത്. മുന്‍ പഞ്ചായത്ത് അംഗം ഇഖ്ബാലിന്റെ സ്ഥാപനത്തില്‍ നിന്നാണ് വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചത്. ഒളിവില്‍ കഴിയുന്ന ഇഖ്ബാലിനായി പോലീസ് തിരച്ചില്‍ നടത്തി വരികയാണ്.
വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് സമീപകാലത്ത് മഞ്ചേശ്വരം പോലീസ് രജിസ്റ്റര്‍ ചെയ്യുന്ന മൂന്നാമത്തെ കേസാണിത്.
Keywords : Kasaragod, Fake, Certificates, Accuse, Arrest, Police, Investigation, Passport, Mangalpady.