മാപ്പിളപ്പാട്ടിനു വേണ്ടി ആദ്യം ശബ്ദിച്ചത് ഉബൈദ്: ഫൈസല്‍ എളേറ്റില്‍
Oct 12, 2014, 10:10 IST
തളങ്കര: (www.kasargodvartha.com 12.10.2014) പടിക്കു പുറത്തായിരുന്ന മാപ്പിളപ്പാട്ടിന് മലയാള സാഹിത്യ ശാഖയില്‍ ഇടം ലഭിക്കാന്‍ ആദ്യം ശബ്ദമുയര്‍ത്തിയ കവിയായിരുന്നു ടി.ഉബൈദെന്ന് മാപ്പിളപ്പാട്ട് ഗവേഷകന്‍ ഫൈസല്‍ എളേറ്റില്‍ അഭിപ്രായപ്പെട്ടു. ശനിയാഴ്ച തളങ്കര ഗവ.മുസ്ലിം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ടി.ഉബൈദ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഠിക്കുകയും അറിയുകയും ചെയ്യുന്തോറും ഉബൈദിന്റെ സംഭാവനകള്‍ വലുതായി വരുന്നതായി നമുക്ക് ബോധ്യപ്പെടുന്നു. പുതിയ തലമുറ ഉബൈദിനെ വേണ്ടപോലെ പഠിക്കുകയോ, ചര്‍ച്ച ചെയ്യുകയോ ചെയ്തിട്ടില്ല. വിശുദ്ധവും നന്മ വിളിച്ചോതുന്നതുമായ കവിതകളിലൂടെയും എഴുത്തിലൂടെയും കാലഘട്ടത്തെ ഉണര്‍ത്തിയ പ്രക്ഷോഭകാരിയായിരുന്നു ഉബൈദെന്നും അദ്ദേഹം പറഞ്ഞു.
കവി എന്നതിനപ്പുറം മാപ്പിളപ്പാട്ട് ഗവേഷകനും ചരിത്രകാരനും അധ്യാപകനും സാമൂഹ്യ പരിഷ്‌ക്കര്‍ത്താവും ആയിരുന്നു ഉബൈദെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉബൈദിന്റെ 42ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് കാസര്‍കോട് സാഹിത്യവേദിയും തളങ്കര ഗവ. മുസ്ലിം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുമാണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്. കവി സമ്മേളനം, പുസ്തക പ്രകാശനം, ഉപന്യാസ രചനാ മത്സരം എന്നിവയും സംഘടിപ്പിച്ചിരുന്നു.

Also Read:
ഹജ്ജ് തീര്‍ത്ഥാടനത്തിനിടയില്‍ 80 ഇന്ത്യക്കാര്‍ മരിച്ചു
Keywords : Kasaragod, T-Ubaid, Remembrance, Programme, Thalangara, Faizal Eletil.