Fine | വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തനം, പന്നി ഫാമിന് പിഴ; പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തതിന് ബേക്കറിക്കെതിരെയും നടപടി
എല്ലാ തദ്ദേശ സ്ഥാപന പരിധികളിലും പരിശോധനകള്‍ നടത്തും
ഈസ്റ്റ് എളേരി: (KasargodVartha) ഗ്രാമ പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങളിലും പ്രദേശങ്ങളിലും ജില്ലാ എന്‍ഫോഴ്സ്‌മെന്റ് സ്‌ക്വാഡ് പരിശോധന നടത്തി. എളേരിയിലെ വൃത്തിഹീനമായ സാഹചര്യത്തിലുണ്ടായിരുന്ന ചിറ്റാരിക്കാലിലെ മാരിക്കല്‍ പന്നി ഫാമിനും അറവുശാലക്കും 10000 രൂപ പിഴ ചുമത്തി. ടൂറിസ്റ്റ് പോയിന്റുകളും പുഴയോര സ്ഥാപന പരിസരങ്ങളിലും പരിശോധന നടത്തി. കോടോം ബെളൂര്‍ പഞ്ചായത്തിലെ ബണ്‍ ബേക്കറിക്ക് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തതിന് 5000 രൂപ പിഴ ചുമത്തി.
കൂടുതല്‍ മാലിന്യങ്ങള്‍ ഉല്‍പ്പാദിപ്പിക്കാന്‍ സാധ്യതയുള്ള സ്ഥാപനങ്ങളിലും കോട്ടേജുകളിലും പരിശോധനകള്‍ നടത്തി. ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപന പരിധികളിലും പരിശോധനകള്‍ നടത്തിവരികയാണ്. എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ലീഡര്‍ കെ.വി മുഹമ്മദ് മദനി നേതൃത്വം നല്‍കി. സ്‌ക്വാഡ് അംഗം എം.സനല്‍, ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് ക്ലാര്‍ക്ക് അരുണ്‍ രാജ്, കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് ക്ലാര്‍ക്ക് പി അനീഷ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.