city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വാട്ട്‌സ് ആപ്പില്‍ പെരുമ്പാമ്പ് കുട്ടിയെ വിഴുങ്ങുന്ന ചിത്രം; യാഥാര്‍ത്ഥ്യമറിയാം

കാസര്‍കോട്: (www.kasargodvartha.com 04.11.2014) കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി വാട്ട്‌സ് ആപ്പില്‍ പ്രചരിക്കുന്ന പെരുമ്പാമ്പിന്റെ ചിത്രം പൊതുജനങ്ങളുടെ ഉറക്കം കെടുത്തുന്നു. ഒരു പെണ്‍കുട്ടിയെ പെരുമ്പാമ്പ് വിഴുങ്ങിയ ചിത്രമാണ് വാട്ട്‌സ് ആപ്പില്‍ വ്യാപകമായി പ്രചരിക്കുന്നത്. എന്നാല്‍ ഇതിനേക്കാള്‍ ആള്‍ക്കാരില്‍ ആശങ്കയും ഭീതിയും പരത്തുന്നത് സംഭവം നടന്നത് കാസര്‍കോട്ടാണെന്ന് പ്രചരിക്കുമ്പോഴാണ്.

ആദ്യം ജില്ലയ്ക്ക് പുറത്താണെന്ന വിധത്തിലായിരുന്നു ചിത്രം പ്രചരിച്ചത്. ഒന്നുരണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഗതിമാറി. അത് മേല്‍പറമ്പിലേക്കും, വിദ്യാനഗറിലേക്കുമായി മാറി. ഇതോടെ മാധ്യമങ്ങളുടെ ഓഫീസുകളില്‍ വിളിയോട് വിളി. സംഭവം വ്യാജമാണെന്നറിഞ്ഞതോടെയാണ് പലരുടെയും ആശങ്ക മാറിയത്.

ഇതിന് മുമ്പും ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ വാട്ട്‌സ് ആപ്പില്‍ ഉണ്ടായിരുന്നു. ദക്ഷിണേന്ത്യയില്‍ എവിടെയോ പെണ്‍കുട്ടിയെ കൊലപ്പെടുത്തി പെട്ടിയിലാക്കിയ ചിത്രമാണ് ഇതിന് മുമ്പ് ഇത്തരത്തില്‍ പ്രചരിച്ചത്. ഈ സംഭവം മംഗലാപുരത്തെന്നായിരുന്നു അന്ന് പ്രചരിപ്പിച്ചത്.

അപകടങ്ങള്‍ നടന്നാലും ഇതേരീതിയില്‍ ഇല്ലാകഥകള്‍ പ്രചരിക്കുന്നത് വാട്ട്‌സ് ആപ്പിലും മറ്റും പതിവായിട്ടുണ്ട്. ഇത്തരം വ്യാജ പ്രചരണങ്ങള്‍ക്ക് പിന്നില്‍ ആരാണെന്ന് കണ്ടെത്താനാകാത്തതാണ് ഇവ ആവര്‍ത്തിക്കാന്‍ സാഹചര്യമൊരുക്കുന്നത്. വാട്ട്‌സ് ആപ്പില്‍ ഇപ്പോള്‍ പ്രചരിക്കുന്ന പെരുമ്പാമ്പ് കുട്ടിയെ വിഴുങ്ങിയ ചിത്രമാകട്ടെ വര്‍ഷങ്ങള്‍ക്ക് മുമ്പേ ഇന്റര്‍നെറ്റില്‍ പ്രചരിച്ചവയാണ്. അതാണ് ഇപ്പോള്‍ അതത് പ്രദേശത്ത് നടന്ന സംഭവമാക്കി പ്രചരിപ്പിച്ച് ചിലര്‍ സായൂജ്യമടയുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

വാട്ട്‌സ് ആപ്പില്‍ പെരുമ്പാമ്പ് കുട്ടിയെ വിഴുങ്ങുന്ന ചിത്രം; യാഥാര്‍ത്ഥ്യമറിയാം

Keywords : Kasaragod, Social networks, Natives, Mobile Phone, Photo, WhatsApp, Python, Woman, Fact behind Python photo spreads in Social Media. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia