city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ശബരിമല തീര്‍ഥാടകയായ ബാലികയെ മടിയിലുറക്കിയ കാസര്‍കോട്ടെ സ്ത്രീയാണ് സമൂഹമാധ്യമങ്ങളില്‍ താരം

കാസര്‍കോട്: (www.kasargodvartha.com 23.12.2019) ശബരിമല തീര്‍ഥാടകയായ ബാലികയെ മടിയിലുറക്കിയ കാസര്‍കോട്ടെ സ്ത്രീയാണ് സമൂഹമാധ്യമങ്ങളില്‍ താരം. പര്‍ദയിട്ട ഒരു മലയാളി വനിതയും അവരുടെ മടിയില്‍ ഉറങ്ങുന്ന ശബരിമല തീര്‍ഥാടകയായ ഒരു ബാലികയുടെയും ചിത്രം വളരെ പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങല്‍ ഏറ്റെടുത്തു കഴിഞ്ഞു. പരശുറാം എക്‌സ്പ്രസില്‍ നിന്ന് ശബരിമല തീര്‍ഥാടകയായ ബാലികയുടെ പിതാവ് പകര്‍ത്തി ഫെയ്‌സ്ബുക്കില്‍ പോസ്റ്റു ചെയ്ത ഈ ചിത്രം ആയിരക്കണക്കിനാളുകള്‍ ഷെയര്‍ ചെയ്തു. ദുബൈയില്‍ താമസിക്കുന്ന ചെമ്മനാട് സ്വദേശിനി തബ്ഷിയാണ് ആ പര്‍ദക്കാരി. എന്നാല്‍ ഫോട്ടോ പകര്‍ത്തിയത് തബ്‌സി അറിഞ്ഞിരുന്നില്ല.

ശബരിമല തീര്‍ഥാടകയായ ബാലികയെ മടിയിലുറക്കിയ കാസര്‍കോട്ടെ സ്ത്രീയാണ് സമൂഹമാധ്യമങ്ങളില്‍ താരം

ഫെയ്‌സ്ബുക്കില്‍ ഫോട്ടോ തിരിച്ചറിഞ്ഞ് വിളിക്കുമ്പോഴായിരുന്നു സംഭവം തബ്‌സിയും കുടുംബാംഗങ്ങളുമെല്ലാം അറിയുന്നതു തന്നെ. ആ ചിത്രം നല്‍കുന്ന സന്ദേശവും അതു പകരുന്ന പ്രതീക്ഷയും വര്‍ണനയ്ക്കുമപ്പുറമാണ്. ജാതിയും മതവും ദേശവും തിരക്കാതെ ഒരേ പാത്രത്തില്‍ ഉണ്ണുകയും സന്തോഷവും സങ്കടവും പങ്കുവെക്കുകയും ചെയ്യുന്ന നമുക്ക് ഇതൊരു പുതുമയോ പ്രത്യേകതയോ അല്ല. എന്നാല്‍ വേഷത്തിന്റെയും മതത്തിന്റെയും പേരില്‍ വേര്‍തിരിവുണ്ടാക്കാന്‍ ശ്രമിക്കുന്ന കാലത്ത് ഈ ചിത്രം ഒരുപാട് മുറിവുകളുണക്കാന്‍ പ്രാപ്തമാകുമെന്നാണ് തബ്‌സിയുടെയും കുടുംബത്തിന്റെയും നിലപാട്. എസ്‌ജെ ലൂയിസ് എന്‍ജിനീയറിങ് കണ്‍സള്‍ട്ടന്റ്‌സില്‍ സീനിയര്‍ എന്‍ജിനീയറായ തബ്ഷി മകന്‍ അബാനെയും കൂട്ടി കഴിഞ്ഞ ദിവസമാണ് നാട്ടിലേക്ക് പോയത്.

കോട്ടയം മാന്നാനത്ത് പഠിക്കുന്ന മക്കളുടെ അടുത്തേക്ക് പോകുകയായിരുന്നു തബ്ഷി. ഈ ട്രെയിന്‍ യാത്രയിലാണ് ശബരിമല തീര്‍ഥാടകയായ വേദ എന്ന കുഞ്ഞിനെ മടിയിലുറക്കിയത്. അതു കണ്ട് മനസ്സു നിറഞ്ഞ വേദയുടെ പിതാവ് സന്ദീപാണ് ചിത്രം മൊബൈലില്‍ പകര്‍ത്തിയത്. വേഷം പോലും രാഷ്ട്രീയവത്കരിക്കപ്പെടുന്ന കാലത്ത് ഈ ചിത്രം ഇവിടെ ചേര്‍ത്തുവെക്കുന്നു എന്ന അടിക്കുറിപ്പോടെ സന്ദീപ് ഗോവിന്ദ് ഫെയ്‌സ്ബുക്കിലുമിട്ടു. ഒന്നായ ഇന്ത്യയുടെ മനസ്സിനെ ഭിന്നിപ്പിക്കാന്‍ വര്‍ഗീയ ശക്തികള്‍ കഠിന പരിശ്രമം നടത്തുന്ന ഘട്ടത്തില്‍ അതിനു സാധിക്കില്ല എന്ന സന്ദേശവുമായി ഈ ചിത്രം വാട്‌സ്ആപ് ഗ്രൂപ്പുകളിലും വളരെ പെട്ടെന്ന് തന്നെ പ്രചരിച്ചു. വിടി ബല്‍റാം എംഎല്‍എയും നിരവധി സെലിബ്രിറ്റികളും ഇത് പങ്കുവെച്ചു.

 


Keywords: Kasaragod, News, Kerala, Woman, Girl, Photo, Facebook photo goes viral

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia