ഫേസ് ബുക്കില്‍ വര്‍ഗീയ പ്രചരണം: ലുക്ക് ഓട്ട് നോട്ടീസ് പുറത്തിറക്കും
Jul 23, 2013, 22:59 IST
കാസര്‍കോട്: ഫേസ് ബുക്കിലും സോഷ്യല്‍ മീഡിയകളിലും വാട്ട്‌സ് ആപ്പിലും, വാര്‍ത്താ സൈറ്റുകളിലും വര്‍ഗീയ പ്രചരണം നടത്തുന്ന രീതിയിലുള്ള ഫോട്ടോകളും കമന്റുകളും പോസ്റ്റുചെയ്യുന്നവര്‍ക്കെതിരെ ലുക്ക് ഓട്ട് നോട്ടീസ് പുറത്തിറക്കുമെന്ന് കാസര്‍കോട് എസ്.പി. തോംസണ്‍ ജോസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വിദേശത്തുനിന്നും ഇത്തരം പോസ്റ്റുകള്‍ നടത്തുന്നതായി പോലീസിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇവരുടെ ഐ.പി. അഡ്രസും ഇ-മൈല്‍ വിലാസവും ശേഖരിച്ച് പാസ്‌പോര്‍ട്ട് നമ്പര്‍ സഹിതം ലൂക്കൗട്ട് നോട്ടീസ് പുറത്തിറക്കും. വര്‍ഗീയ പ്രചരണം നടത്തുന്ന 25 ഓളം ഫേസ് ബുക്ക് പ്രൊഫൈലുകള്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്.
ഇത്തരം കമന്റുകളും ഫോട്ടോകളും പോലീസ് ശേഖരിച്ച് ഹൈടെക്ക് സെല്ലിന്റെയും സൈബര്‍ സെല്ലിന്റെയും സഹായത്തോടെ കണ്ടെത്തി നടപടി സ്വീകരിക്കും. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് 66 (എ) വകുപ്പ് പ്രകാരം നടപടി സ്വീകരിക്കും. വര്‍ഗീയ സംഘര്‍ഷമുണ്ടാക്കുന്ന രീതിയിലുള്ള ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതും ഇവയില്‍ കമന്റ് രേഖപ്പെടുത്തുന്നതും ലൈക്ക് ചെയ്യുന്നതും കുറ്റകരമാണ്. ഇത്തരത്തില്‍ കുമ്പളയിലും ബേക്കലിലും കാസര്‍കോട്ടുമായി മൂന്ന് കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുമ്പളയിലെ കേസില്‍ പ്രതിയെ അറസ്റ്റുചെയ്ത് റിമാന്‍ഡ്
ചെയ്തിരിക്കുകയാണ്.
യുവാവിന്റെ പോസ്റ്റ് ഷെയര്‍ചെയ്ത 30 ഓളം പേരെ കണ്ടെത്താനുള്ള അന്വേഷണം നടത്തിവരികയാണ്. ഇത്തരത്തില്‍ എന്തെങ്കിലും പ്രചരണം നടത്തുന്നത് ശ്രദ്ധയില്‍പെട്ടാല്‍ പോലീസിനെ അറിയിക്കണം. ഇന്റര്‍നെറ്റില്‍ ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നത് ആരുതന്നെയായാലും അവര്‍ക്കെതിരെ ഇന്ത്യയിലെ നിയമമനുസരിച്ച് കേസെടുക്കും.
വാട്ട്‌സ് ആപ്പില്‍ പോസ്റ്റ്‌ചെയ്യുന്ന ചിത്രങ്ങളും കമന്റുകളും പോലീസ് നിരീക്ഷിച്ചുവരികയാണ്. പൊതുജനങ്ങള്‍ പോലീസിന്റെ അറിയിപ്പ് ഗൗരവമായി കാണണമെന്നും ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പെടുന്നവരെകുറിച്ചുള്ള വിവരങ്ങള്‍ അറിയിക്കണമെന്നും എസ്.പി. അഭ്യര്‍ത്ഥിച്ചു. ബേക്കലില്‍ ഒരു യുവാവിന്റെ ചിത്രം പ്രചരിപ്പിച്ച് ഇവനെ ഒറ്റപ്പെടുത്തണമെന്ന പ്രചരണം നടത്തിയവര്‍ക്കെതിരെയാണ് കേസെടുത്തിട്ടള്ളത്. ഒരു സമുദായത്തില്‍പെട്ടവര്‍തന്നെ പരസ്പരം ഇത്തരം പ്രചരണം നടത്തുന്നതും കുറ്റകരമാണ്. ഇത്തരം സന്ദേശങ്ങള്‍ ലഭിച്ചാല്‍ നേരെ കൈമാറേണ്ടത് പോലീസിനാണ്.
കുമ്പളയില്‍ കേസില്‍ അറസ്റ്റിലായ യുവാവിന് ഏതെങ്കിലും സംഘടനയുമായോ മറ്റോ ബന്ധമില്ലെന്നാണ് അന്വേഷണത്തില്‍ വ്യക്തമായതെന്നും എസ്.പി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചു ഡി.വൈ.എസ്.പി. മോഹന ചന്ദ്രനും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
Also read:
'നക്‌സല്‍ ഭീഷണി' നേരിടാന്‍ ബി. സന്ധ്യയെ സ്പെഷല്‍ ഓഫീസറാക്കി; ആഭ്യന്തര വകുപ്പ് വെട്ടിൽ
Keywords: SP Thomson Jose, Kasaragod, SP, Press meet, Police, Case, Kerala, Message, Arrest, Comment, Like, Share, Whatsapp, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.