ഫേസ്ബുക്ക് പ്രണയത്തെ തുടര്‍ന്ന് ഒളിച്ചോടിയ ഭര്‍തൃമതിയും യുവാവും മുംബൈയില്‍ ?
Dec 26, 2014, 14:00 IST
ബേക്കല്‍: (www.kasargodvartha.com 26.12.2014) ഫേസ്ബുക്ക് പ്രണയത്തെ തുടര്‍ന്ന് ഒളിച്ചോടിയ ഭര്‍തൃമതിയും യുവാവും മുംബൈയിലുള്ളതായി സംശയം. വളപട്ടണത്തെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന പനയാലിലെ മനോഹരന്റെ ഭാര്യ മിനിയാണ് (32) കോഴിക്കോട് വളാഞ്ചേരിയിലെ നൗഫലിനോടൊപ്പം ഡിസംബര്‍ 19ന് ഒളിച്ചോടിയത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും മുംബൈയിലുള്ളതായി പോലീസിന് സൂചന ലഭിച്ചത്.
പനയാലിലെ ക്വാര്‍ട്ടേഴ്സില്‍ കുടുംബസമേതം താമസിക്കുന്ന മിനി ഡിസംബര്‍ 19ന് ബന്ധുവീട്ടില്‍ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നും പോയത്. മിനി ഏറെ വൈകിയിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വളപട്ടണത്തുള്ള ഭര്‍ത്താവ് മനോഹരന് പനയാലിലെത്തി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
നൗഫല്‍ എന്ന യുവാവിനൊപ്പമാണ് മിനി വീടുവിട്ടതെന്ന് സംശയിക്കുന്നതായി പരാതിയില്‍ പറയുന്നു. ഫേസ്ബുക്ക് ചാറ്റിംഗിലൂടെ പരിയപ്പെട്ട മിനിയും നൗഫലും പിന്നീട് പ്രണയിനികളായി മാറുകയായിരുന്നുവെന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Bekal, Youth, Mumbai, Love, Kasaragod, Kerala, Police, Mini, Naufal.
Advertisement: