ഫെയ്സ്ബുക്കില്‍ അപവാദം പ്രചരിപ്പിച്ച കേസ് ഒത്തുതീര്‍പ്പാക്കുന്നു
Apr 20, 2012, 15:46 IST
പരപ്പ: മലയോരത്തെ ഒരു വൈദികനും കന്യാസ്ത്രീക്കുമെതിരെ ഫെയ്സ്ബുക്കില്‍ അപവാദം പ്രചരിപ്പിച്ച കേസ് ഒത്തുതീര്‍പ്പാക്കുന്നു. ഈ സംഭവത്തില്‍ പരാതി നല്‍കിയവര്‍ക്ക് കേസുമായി മുന്നോട്ടുപോകാന്‍ താല്‍പര്യമില്ലാത്ത സാഹചര്യത്തിലാണ് ഇതു സംബന്ധിച്ച നിയമ നടപടികള്‍ അവസാനിപ്പിക്കുന്നത്. പ്രണയത്തെത്തുടര്‍ന്ന് വൈദികനും കന്യാസ്ത്രീയും ഒളിച്ചോടുകയും കന്യാസ്ത്രീ ഗര്‍ഭിണിയാണെന്ന വിവരം പുറത്ത് വരികയും ചെയ്തതോടെയാണ് ഒരു യുവാവ് രണ്ട് പേര്‍ക്കുമെതിരെ ഫെയ്സ്ബുക്കില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ചേര്‍ത്ത് പ്രചരിപ്പിച്ചത്.
ഇതേ തുടര്‍ന്ന് വിശ്വാസികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും ഫെയ്സ്ബുക്കില്‍ യുവാവ് അപവാദം പ്രചരിപ്പിച്ചതിന് കാര്യമായ തെളിവ് കണ്ടെത്താന്‍ പോലീസിന് സാധിച്ചില്ല. യുവാവിനെ പോലീസ് കസ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവെങ്കിലും മതിയായ തെളിവുകള്‍ ശേഖരിക്കാന്‍ സാധിക്കാതിരുന്നതിനാല്‍ യുവാവിനെ പോലീസ് വിട്ടയക്കുകയായിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ കേസ് തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന് വ്യക്തമായതോടെയാണ് ഇതുസംബന്ധിച്ച നടപടികള്‍ അവസാനിപ്പിക്കാനുള്ള ശ്രമം നടക്കുന്നത്.
Keywords: Facebook case, Compromise, Parappa, Kasaragod






