'ഫേസ് ബുക്ക് പരാമര്‍ശം: അക്രമം ആസൂത്രിതം'
Jul 24, 2013, 17:20 IST
കാസര്‍കോട്: ഫേസ് ബുക്കില്‍ മതനിന്ദ ആരോപിച്ച് ജില്ലയില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങളും അക്രമങ്ങളും ആസൂത്രിതമെന്ന് ബി.ജെ.പി. നേതാക്കള്‍ ആരോപിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ ആയിരത്തിലധികം ആളുകള്‍ സംഘടിച്ചെത്തിയാണ് കുമ്പളയില്‍ പ്രകടനം നടന്നത്. നിത്യാനന്ദ മഠത്തിനുനേരെ കല്ലെറിയുകയും കടകളും ബസുകളും അടിച്ചുതകര്‍ക്കുകയും ചെയ്തു.
ഇതേ സമയത്തുതന്നെ ജില്ലയിലുടനീളം പ്രതിഷേധ പ്രകടനങ്ങളും അക്രമവും അരങ്ങേറി. മറ്റ് പ്രദേശങ്ങളില്‍ നിന്നെത്തിയവരാണ് പ്രകടനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. കുമ്പളയില്‍ പ്രകടനത്തില്‍ പങ്കെടുത്ത ഒരാളെ മാത്രമാണ് തിരിച്ചറിയാനായതെന്ന് പോലീസ് പറയുന്നു. അക്രമസംഭവങ്ങള്‍ക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം.
സംഘടനകളുടെ പേരിലല്ലാതെയാണ് പ്രകടനം നടന്നത്. ആരാണ് ഇതിന് നേതൃത്വം നല്‍കിയതെന്ന് കണ്ടെത്തണം. അബ്ദുര്‍ റസാഖ് എം.എല്‍.എയുടെ ഇടതുംവലതും നില്‍ക്കുന്നവരാണ് പ്രകടനത്തിന് അനുമതിയുമായി പോലീസ് സ്റ്റേഷനിലെത്തിയത്. വര്‍ഗീയ ലഹളയ്ക്ക് ആഹ്വാനം നടത്തി സംഘടിപ്പിച്ച പ്രകടനത്തിനെതിരെ നിസാര വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്.
ഇരുവിഭാഗത്തിലുംപെട്ട ആളുകള്‍ക്കെതിരെ ഫേസ് ബുക്കിലെ പരാമര്‍ശത്തിന് പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ ഇത് വര്‍ഗീയ ലഹളയ്ക്കുള്ള വളമാക്കി മാറ്റിയത് ലീഗ് നേതൃത്വമാണ്. മതനിന്ദയെന്ന് ലീഗ് ആരോപിക്കുന്ന പോസ്റ്റ് സൈബര്‍ ലോകത്ത് വ്യാപകമായി പ്രചരിപ്പിച്ചത് ലീഗാണ്. സമാധാനം ആഗ്രഹിക്കുന്നത് കൊണ്ട് മാത്രമാണ് ബി.ജെ.പി. സംയമനം പാലിക്കുന്നതെന്നും ബി.ജെ.പി. നേതാക്കള്‍ ഓര്‍മ്മിപ്പിച്ചു.
പ്രസ് ക്ലബില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ബി.ജെ.പി ജില്ലാ പ്രസിഡന്റ് പി. സുരേഷ് കുമാര്‍ ഷെട്ടി, ജനറല്‍ സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത് എന്നിവര്‍ കുമ്പളയിലെ അക്രമം സംഭവങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉന്നയിച്ചത്.
Related News:
കാസര്‍കോട് സംഘര്‍ഷം: ജുഡീഷ്യല്‍ കമ്മീഷന്‍ പുനസ്ഥാപിക്കണം- ബി.ജെ.പി
ഇതേ സമയത്തുതന്നെ ജില്ലയിലുടനീളം പ്രതിഷേധ പ്രകടനങ്ങളും അക്രമവും അരങ്ങേറി. മറ്റ് പ്രദേശങ്ങളില്‍ നിന്നെത്തിയവരാണ് പ്രകടനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. കുമ്പളയില്‍ പ്രകടനത്തില്‍ പങ്കെടുത്ത ഒരാളെ മാത്രമാണ് തിരിച്ചറിയാനായതെന്ന് പോലീസ് പറയുന്നു. അക്രമസംഭവങ്ങള്‍ക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം.
സംഘടനകളുടെ പേരിലല്ലാതെയാണ് പ്രകടനം നടന്നത്. ആരാണ് ഇതിന് നേതൃത്വം നല്‍കിയതെന്ന് കണ്ടെത്തണം. അബ്ദുര്‍ റസാഖ് എം.എല്‍.എയുടെ ഇടതുംവലതും നില്‍ക്കുന്നവരാണ് പ്രകടനത്തിന് അനുമതിയുമായി പോലീസ് സ്റ്റേഷനിലെത്തിയത്. വര്‍ഗീയ ലഹളയ്ക്ക് ആഹ്വാനം നടത്തി സംഘടിപ്പിച്ച പ്രകടനത്തിനെതിരെ നിസാര വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്.
ഇരുവിഭാഗത്തിലുംപെട്ട ആളുകള്‍ക്കെതിരെ ഫേസ് ബുക്കിലെ പരാമര്‍ശത്തിന് പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ ഇത് വര്‍ഗീയ ലഹളയ്ക്കുള്ള വളമാക്കി മാറ്റിയത് ലീഗ് നേതൃത്വമാണ്. മതനിന്ദയെന്ന് ലീഗ് ആരോപിക്കുന്ന പോസ്റ്റ് സൈബര്‍ ലോകത്ത് വ്യാപകമായി പ്രചരിപ്പിച്ചത് ലീഗാണ്. സമാധാനം ആഗ്രഹിക്കുന്നത് കൊണ്ട് മാത്രമാണ് ബി.ജെ.പി. സംയമനം പാലിക്കുന്നതെന്നും ബി.ജെ.പി. നേതാക്കള്‍ ഓര്‍മ്മിപ്പിച്ചു.
Related News:
കാസര്‍കോട് സംഘര്‍ഷം: ജുഡീഷ്യല്‍ കമ്മീഷന്‍ പുനസ്ഥാപിക്കണം- ബി.ജെ.പി
സാബിത്ത് വധത്തിന് പിന്നില്‍ ബി.ജെ.പി: എ. അബ്ദുര്‍ റഹ്മാന്‍
Also read:
ഉമ്മന്‍ ചാണ്ടിക്കു പകരം ആര്? കോണ്‍ഗ്രസിലും മുന്നണിയിലും അഭ്യൂഹപ്പെരുമഴ
Keywords: Kasaragod, BJP, Leader, Police, Rally, Case, Protest, Kumbala, Muslim-league, Kerala, Protest, Facebook, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.