city-gold-ad-for-blogger

മുഖ്യമന്ത്രിയുമായി മുഖാമുഖത്തിന് അവസരം

മുഖ്യമന്ത്രിയുമായി മുഖാമുഖത്തിന് അവസരം
കാസര്‍കോട്: സംസ്ഥാന യുവജന ക്ഷേമബോര്‍ഡിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുമായി ആശയ വിനിമയത്തിന് അവസരമൊരുക്കുന്നു.

വിഷന്‍ 2030 പരിപാടിയല്‍ ജില്ലയില്‍ നിന്നും 10 പ്രതിനിധികള്‍ക്ക് പങ്കെടുക്കാന്‍ അവസരം നല്‍കും. ഭാവികേരളത്തെ പറ്റിയുള്ള പുതിയ ആശയങ്ങളും നിര്‍ദ്ദേശങ്ങളും മുഖ്യമന്ത്രിയുമായി പങ്കുവെയ്ക്കാം.

പങ്കെടുക്കുന്ന പ്രതിനിധികള്‍ കലാ കായികം സാമൂഹ്യ സേവനം, വിദ്യാഭ്യാസ രംഗം, ബിസിനസ്സ് തുടങ്ങി വിവിധ രംഗങ്ങളില്‍ കഴിവ് തെളിയിച്ചവരും 35 വയസ്സില്‍ താഴെ പ്രായമുള്ളവരുമായിരിക്കണം. താല്‍പ്പര്യമുള്ളവര്‍ ജില്ലാ പഞ്ചായത്ത് കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ യുവജന കേന്ദ്രത്തില്‍ വിശദമായ ബയോഡാറ്റയുമായി ബന്ധപ്പെടേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994256219 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണം.

Keywords: Ommenchandy, 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia