സി.പി.സി.ആര്‍.ഐ. മുഖാമുഖത്തില്‍ ചെലവു കുറഞ്ഞ ജലസേചന സംവിധാനം പരിചയപ്പെടുത്തും
Apr 19, 2012, 12:00 IST

കാസര്‍കോട്: കര്‍ഷകര്‍ സ്വന്തമായി ഗവേഷണം ചെയ്ത് കണ്ടെത്തിയ സ്ങ്കേതിക വിദ്യകളും മറ്റ് കാര്‍ഷികാനുബന്ധ സമൂഹത്തിലെ മറ്റു കര്‍ഷകരുമായി പങ്കുവയ്ക്കാനുള്ള അവസരമെന്ന നിലയില്‍ കൃഷി വിജ്ഞാന കേന്ദ്രവും നബാര്‍ഡും ചേര്‍ന്ന് നടത്തിവരുന്ന പതിനൊന്നാമത്തെ പ്രതിമാസ മുഖാമുഖം പരിപാടി ഏപ്രില്‍ 24 ന് സി.പി.സി.ആര്‍.ഐ യില്‍ നടക്കും.
മൈക്രൊസ്പ്രിങ്കളര്‍ എന്ന കുറഞ്ഞ ചിലവിലുള്ള ജലസേചന സംവിധാനമാണ് ഇത്തവണത്തെ വിഷയം മലപ്പുറം സ്വദേശിയായ എം.അവറാനാണ് ഇത്തവണത്തെ മുഖാഖം പരിപാടിയിലെ കര്‍ഷക ശാസ്ത്രജ്ഞന്‍. അവറാന്‍ വികസിപ്പിച്ചെടുത്ത ഈ മൈക്രോസ്പ്രിങ്കളര്‍ തോട്ടവിളകള്‍ക്കും, ഫലവൃക്ഷങ്ങളിലും പച്ചക്കറി വിളകളിലും ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്.. വെള്ളത്തിന്റെ ഉപയോഗക്ഷമത കൂടുന്നതോടൊപ്പം തന്നെ ജലസേചനത്തിന്റെ ചെലവ് ഗണ്യമായി കുറയ്ക്കാനും ഇതുവഴി സാധിക്കുന്നു.
എമിറ്ററുകളില്‍ വരുന്ന തടസ്സം, വേരുപടലത്തിന്റെ എല്ലാ ഭാഗങ്ങളിലും വെള്ളം എത്തായ്ക തുടങ്ങി കണികാജലസേചന സമ്പ്രദായത്തില്‍ അനുഭവപ്പെടുന്ന പല പ്രശ്നങ്ങളും ഇതുവഴി ഒഴിവാക്കുന്നതാണ്. കണികാജലസേചന പദ്ധതിയില്‍ മൂന്നു എമിറ്ററുകള്‍ 18 രൂപ വില വരുന്ന സമയത്ത് ഈ സമ്പ്രദായത്തില്‍ കേവലംരണ്ട് രൂപയേ വരുന്നുളളു. മണിക്കൂറില്‍ ഒന്‍പത് ലിറ്റര്‍ വെള്ളമാണ് ഇത് പുറത്തു വിടുന്നത്.ഒരു മീറ്റര്‍ വ്യാസത്തില്‍ അര്‍ദ്ധവൃത്താകൃതിയിലാണ് വെള്ളം ചീറ്റുന്നത്. ശില്‍പ്പശാലയില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള കര്‍ഷകര്‍ പേര് രജിസ്റര്‍ ചെയ്യേണ്ടതാണ്. (ഫോണ്‍ നമ്പര്‍ 9895006675) കര്‍ഷകര്‍ക്കായുള്ള നബാര്‍ഡിന്റെയും ബാങ്കുകളുടെയും കാര്‍ഷിക വായ്പാ പദ്ധതികളും സേവനങ്ങളും എന്ന വിഷയത്തില്‍ മുഖാമുഖം പരിപാടിയില്‍ ചര്‍ച്ച നടക്കും.
Keywords: Face to face, Programme, CPCRI Kasaragod