city-gold-ad-for-blogger

തുടരെയുള്ള അക്രമ സംഭവങ്ങള്‍; കുറ്റവാളികളെ പിടികൂടാന്‍ സി സി ടി വി ക്യാമറ സ്ഥാപിച്ച് ഇ വൈ സി സി എരിയാല്‍

എരിയാല്‍: (www.kasargodvartha.com 11.06.2017) നാട്ടില്‍ തുടരെയുണ്ടാകുന്ന അക്രമ സംഭവങ്ങളെ ചെറുക്കാന്‍ മാതൃകാ പ്രവര്‍ത്തനവുമായി ഇ വൈ സി സി എരിയാല്‍. റിയാസ് മൗലവിയുടെ കൊലപാതകത്തെ തുടര്‍ന്ന് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക അക്രമണ സംഭവങ്ങളാണ് എരിയാലില്‍ അരങ്ങേറിയത്. വാഹനങ്ങള്‍ തടയുകയും, ഡി വൈ എസ്പി സഞ്ചരിച്ച പോലീസ് വാഹനത്തിനു നേരെ കല്ലേറുണ്ടാവുകയും ചെയ്തിരുന്നു.

ഈ സംഭവങ്ങളില്‍ കുറ്റവാളികള്‍ പിടിക്കപ്പെട്ടില്ല എന്ന് മാത്രമല്ല നിരപരാധികള്‍ തടവിലാകുകയും ചെയ്തു. ഇതിനിടയില്‍ ബസ് ഓണേഴ്‌സ് അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡന്റ് കബീര്‍ എരിയാലിന്റെ ഉടമസ്ഥതയിലുള്ള ബസിന്റെ ചില്ലുകള്‍ രാത്രി എറിഞ്ഞു തകര്‍ത്തു. രണ്ട് സംഭവങ്ങളിലും വ്യക്തമായ തെളിവുകളില്ലാത്തത് കുറ്റവാളികളെ പിടികൂടുന്നതിന് പോലീസിന് തടസ്സമായി.

തുടരെയുള്ള അക്രമ സംഭവങ്ങള്‍; കുറ്റവാളികളെ പിടികൂടാന്‍ സി സി ടി വി ക്യാമറ സ്ഥാപിച്ച് ഇ വൈ സി സി എരിയാല്‍

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് ഒഴിവാക്കാനാണ് ഇ വൈ സി സി എരിയാല്‍ സി സി ടി വി ക്യാമറ സ്ഥാപിച്ചത്. സി സി ടി വി സ്ഥാപിച്ച നടപടി മാതൃകാപരമാണെന്നും യഥാര്‍ത്ഥ കുറ്റവാളികളെ പിടികൂടാന്‍ പോലീസിന് സഹായകരമാകുമെന്നും സി സി ടി വി സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിച്ച കാസര്‍കോട് ടൗണ്‍ പോലീസ് എസ് ഐ പി അജിത് കുമാര്‍ പറഞ്ഞു.

എരിയാല്‍ ടൗണിന്റെ ഹൃദയ ഭാഗത്താണ് സി സി ടി വി ക്യാമറകള്‍ സ്ഥാപിച്ചത്. കാസര്‍കോട് ജില്ലയില്‍ ആദ്യമായിട്ടാണ് ഒരു യുവജന സംഘടന സി സി ടി വി ക്യാമറ സ്ഥാപിക്കുന്നതെന്ന് ക്ലബ്ബ് ഭാരവാഹികള്‍ പറഞ്ഞു. ചടങ്ങില്‍ പോസ്റ്റ് മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. അബ്ഷീര്‍ എ ഇ സ്വാഗതവും രിഫാഇ എരിയാല്‍ നന്ദിയും പറഞ്ഞു. ഖലീല്‍ എരിയാല്‍, ശുക്കൂര്‍ എരിയാല്‍, നിസാര്‍ ചെയ്ച്ച, ഖലീല്‍ മലബാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Eriyal, Club, Attack, Police, Inauguration, EYCC Eriyal, CCTV Camera.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia