ഗാലറി ദുരന്തം ജീവിതം തകര്‍ത്ത അഷ്‌റഫിന് സാന്ത്വനവുമായി ഇ.വൈ.സി.സി ഖത്തര്‍ കമ്മിറ്റി
Jul 19, 2015, 10:37 IST
എരിയാല്‍: (www.kasargodvartha.com 19/07/2015) ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗാല്ലറി തകര്‍ന്ന് അരയ്ക്ക് താഴെ ചലന ശേഷി നഷ്ടപ്പെട്ട് രണ്ട് വര്‍ഷത്തോളമായി കിടപ്പിലായ പന്തല്‍ തൊഴിലാളി ചൗക്കി ബദര്‍ നഗറില്‍ താമസിക്കുന്ന അഷ്‌റഫിന് സാന്ത്വനവുമായി ഇ.വൈ.സി.സി ഖത്തര്‍ കമ്മിറ്റി എത്തി. നാട്ടിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് എന്നും കൂട്ടുനിന്ന് ജനകീയനായിരുന്ന അഷ്‌റഫിന്റെ ദയനീയ അവസ്ഥ കണ്ടാണ് ഇ.വൈ.സി.സി എത്തിയത്.
ഗാലറിയുടെ അകത്തിരുന്ന് അവസാന മിനുക്ക് പണിയില്‍ ഏര്‍പെട്ടിരിക്കെയാണ് അഷ്‌റഫ് അപകടത്തില്‍ പെട്ടത്. ഭാഗ്യം കൊണ്ടാണ് ജീവന്‍ തിരിച്ചുകിട്ടിയത്. ഗാലറി ദുരന്തത്തിലൂടെ ജീവിതം തകര്‍ന്ന അഷ്‌റഫിന് സാമ്പത്തിക സഹായവും റമദാന്‍, പെരുന്നാള്‍ കിറ്റുകളുമായാണ് ഇ.വൈ.സി.സി ഖത്തര്‍ കമ്മിറ്റി എത്തിയത്.
ധന സഹായം സുബൈര്‍ പള്ളിക്കാല്‍ ഇ.വൈ.സി.സി ട്രഷറര്‍ ഷുക്കൂര്‍ എരിയാലിനെ ഏല്‍പിച്ചു. അബു നവാസ്, ഹമീദ് എരിയാല്‍, ജാബിര്‍ കുളങ്കര, നൗഷാദ് ബള്ളീര്‍, എ.പി റഫീഖ്, കെ.എച്ച് സത്താര്‍, ഫവാസ്, സലീം ബള്ളീര്‍, ഇര്‍ഷാദ്, ഷഫീഖ് എന്നിവര്‍ സംബന്ധിച്ചു.
ഗാലറിയുടെ അകത്തിരുന്ന് അവസാന മിനുക്ക് പണിയില്‍ ഏര്‍പെട്ടിരിക്കെയാണ് അഷ്‌റഫ് അപകടത്തില്‍ പെട്ടത്. ഭാഗ്യം കൊണ്ടാണ് ജീവന്‍ തിരിച്ചുകിട്ടിയത്. ഗാലറി ദുരന്തത്തിലൂടെ ജീവിതം തകര്‍ന്ന അഷ്‌റഫിന് സാമ്പത്തിക സഹായവും റമദാന്‍, പെരുന്നാള്‍ കിറ്റുകളുമായാണ് ഇ.വൈ.സി.സി ഖത്തര്‍ കമ്മിറ്റി എത്തിയത്.

Keywords : Eriyal, Kasaragod, Kerala, Qatar, Committee, EYCC.