കിടപ്പിലായ രോഗികള്‍ക്ക് ഇ.വൈ.സി.സി ഷാര്‍ജ കമ്മിറ്റി പെരുന്നാള്‍, ഓണം കിറ്റ് നല്‍കി
Jul 10, 2015, 10:07 IST
എരിയാല്‍: (www.kasargodvartha.com 10/07/2015) മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ കിടപ്പിലായ രോഗികള്‍ക്ക് എരിയാല്‍ ഇ.വൈ.സി.സി ഷാര്‍ജാ കമ്മിറ്റി പെരുന്നാള്‍, ഓണം കിറ്റ് നല്‍കി. മൊഗ്രാല്‍ പുത്തൂര്‍ പി.എച്ച്.സിയില്‍ നടന്ന ചടങ്ങില്‍ മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നജ്മാ ഖാദര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. സി.എം കായിഞ്ഞി എന്നിവര്‍ കിറ്റ് ക്ലബ്ബ് ഭാരവാഹികളില്‍ നിന്നും ഏറ്റുവാങ്ങി.
പിന്നീട് ആരോഗ്യ പ്രവര്‍ത്തകര്‍ കിടപ്പിലായ രോഗികളുടെ വീടുകളില്‍ എത്തിച്ചുകൊടുത്തു. മൊഗ്രാല്‍ പുത്തൂര്‍ പ്രാഥമികാരോഗ്യ കേന്ദ്ര പരിധിയിലെ പാലിയേറ്റീവ് കെയര്‍ പദ്ധതി പ്രകാരമുളള രോഗികള്‍ക്കാണ് ഷാര്‍ജാ ഇ.വൈ.സി.സി കിറ്റ് നല്‍കിയത്. ഡോ. സുജയി കെ.കെ.പി, സാദിഖ്, കെ. ജയറാം, കുശല, സുജന, മാഹിന്‍ കുന്നില്‍, അബു നവാസ്, രിഫായി, ജാബിര്‍ കുളങ്കര, വൈ.എം സമദ്, ഫയാസ്, മുസ്തഫ, ജാബിര്‍, റഫീഖ്, മുസ്താഖ്, ഹക്കീം തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords : Eriyal, Mogral Puthur, Patient's, Hospital, Treatment, Onam-celebration, Health, Kasaragod, Kerala, Eid Kit, EYCC Eriyal.