city-gold-ad-for-blogger

50 പേര്‍ക്ക് പുതുവസ്ത്രവുമായി ഇ.വൈ.സി.സിയുടെ റിലീഫിന് തുടക്കമായി

എരിയാല്‍: (www.kasargodvartha.com 10/07/2015) ഇ.വൈ.സി.സി എരിയാലിന്റെ ആഭിമുഖ്യത്തില്‍ റമദാന്‍ റിലീഫ് പ്രവര്‍ത്തനം തുടങ്ങി. ആദ്യ ഘട്ടത്തില്‍ പ്രദേശത്തെ നിര്‍ധനരായ കുടുംബത്തിലെ 50 ഓളം കുട്ടികള്‍ക്ക് സൗജന്യമായി പുതുവസ്ത്രം നല്‍കി.
എരിയാല്‍ ഇ.വൈ.സി.സി ഓഫീസില്‍ നടന്ന ചടങ്ങില്‍ ഇ.വൈ.സി.സി ദുബൈ കമ്മിറ്റി അംഗം സഫ് വാന്‍ എരിയാല്‍ വൈ.എം സമദിന് നല്‍കികൊണ്ട് തുടക്കം കുറിച്ചു. പരിശുദ്ധ ഖുര്‍ആന്‍ മനപ്പാഠമാക്കിയ അബ്ദുല്ല ഫാഹിമിനുള്ള ഉപഹാരം ചടങ്ങില്‍ പ്രസിഡണ്ട് അസീസ് കടപ്പുറവും ഹുദവി ബിരുദം കരസ്ഥമാക്കിയ മുഹമ്മദ് തബ്ഷീറിനുള്ള ഉപഹാരം ഇ.വൈ.സി.സി ദുബൈ കമ്മിറ്റി ട്രഷറര്‍ ഹമീദ് എരിയാലും നല്‍കി ആദരിച്ചു.

രണ്ടാം ഘട്ടത്തില്‍ ഇ.വൈ.സി.സി ദുബൈ കമ്മിറ്റിയുടെ സഹകരണത്തോടെ മില്ലത്ത് സാന്ത്വനം പദ്ധതിയിലുള്‍പെടുത്തി 500 പേര്‍ക്ക് പെരുന്നാള്‍ കിറ്റ് നല്‍കും. യോഗത്തില്‍ ഹൈദര്‍ കുളങ്കര അധ്യക്ഷത വഹിച്ചു. ശഫറുല്ല ഹാജി, നൗഷാദ് എരിയാല്‍, ഷുക്കൂര്‍ എരിയാല്‍, ഇ.എം അബു, നാസിര്‍ അക്കര, സിദ്ദീഖ് ചേരങ്കൈ, വൈ.എം ഷരീഫ് എന്നിവര്‍ സംസാരിച്ചു. അബു നവാസ് സ്വാഗതവും രിഫായി നന്ദിയും പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
50 പേര്‍ക്ക് പുതുവസ്ത്രവുമായി ഇ.വൈ.സി.സിയുടെ റിലീഫിന് തുടക്കമായി


Keywords :  Kasaragod, Club, Distribution, Chalanam,  EYCC Eriyal,  Dress. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia