city-gold-ad-for-blogger

അസൗകര്യങ്ങളാല്‍ വീര്‍പ് മുട്ടുന്ന കുഡ്‌ലു വില്ലേജ് ഓഫീസിന് ഇ.വൈ.സി.സിയുടെ താല്‍ക്കാലിക ഷെഡ്

എരിയാല്‍: (www.kasargodvartha.com 23.10.2014) അസൗകര്യങ്ങളാല്‍ വീര്‍പ് മുട്ടുന്ന കുഡ്‌ലു വില്ലേജ് ഓഫീസിന് ആശ്വാസമായി എരിയാല്‍ യൂത്ത് കള്‍ച്ചറല്‍ സെന്ററിന്റെ വക താല്‍കാലിക ഷെഡ്. എരിയാലില്‍ പ്രവര്‍ത്തിക്കുന്ന വില്ലേജ് ഒഫീസാണ് അധികൃതരുടെ അനാസ്ഥ മൂലം അസൗകര്യങ്ങള്‍ കൊണ്ട് വീര്‍പ് മുട്ടുന്നത്.

കുഡ്‌ലു, ഷിറിബാഗിലു, പുത്തൂര്‍ എന്നീ വില്ലേജുകള്‍ ഉള്‍കൊളളുന്ന കുഡ്‌ലു ഗ്രൂപ്പ് വില്ലേജില്‍ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ മുഴുവന്‍ ഭാഗങ്ങളും മധൂര്‍ പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും ഉള്‍കൊളളുന്നു. വില്ലേജ് വിഭജിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇപ്പോള്‍ കുഡ്‌ലു വില്ലേജില്‍ റീ സര്‍വ്വെ കൂടി ആരംഭിച്ചതോടെ 'കൂനിന്മേല്‍ കുരു' എന്ന് പറഞ്ഞ പോലെ ആണ് തിരക്ക്.

രാവിലെ മുതല്‍ സ്ത്രീകള്‍ അടക്കം നൂറ് കണക്കിന് ആളുകളാണ് ഇവിടെ എത്തുന്നത്. മഴയെത്തും വെയിലത്തും ഇവര്‍ പ്രയാസപ്പെടുന്നത് കണ്ടാണ് എരിയാല്‍ ഇ.വൈ.സി.സി. പ്രവര്‍ത്തകര്‍ വില്ലേജ് ഒഫീസിന് സമീപം ഷെഡ് കെട്ടി അതിനാവശ്യമായ ഇരിപ്പിടങ്ങളും മറ്റും ഒരുക്കികൊടുത്ത് സഹായത്തിനെത്തിയത്.

അബു നവാസ്, ഷുക്കൂര്‍ എരിയാല്‍, മാഹിന്‍ കുന്നില്‍, മുനാസ് മാക്‌സ്, ജാബിര്‍, കെ.എച്ച്. സത്താര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഷെഡ് നിര്‍മിച്ചുനല്‍കിയത്.

വില്ലേജിനെ എത്രയും പെട്ടെന്ന് വിഭജിച്ച് സൗകര്യപ്രദമാക്കണമെന്ന് എരിയാല്‍ യൂത്ത് കള്‍ച്ചറല്‍ സെന്റര്‍ യോഗം ആവശ്യപ്പെട്ടു. അസീസ് കടപ്പുറം അധ്യക്ഷത വഹിച്ചു. അബു നവാസ്, ഖലീല്‍ എരിയാല്‍, ഷുക്കൂര്‍, ജംഷീര്‍, റസാഖ് എരിയാല്‍, ഹൈദര്‍ കുളങ്ങര, റാഷിദ്, മുനീര്‍ എന്നിവര്‍ സംബന്ധിച്ചു.
അസൗകര്യങ്ങളാല്‍ വീര്‍പ് മുട്ടുന്ന കുഡ്‌ലു വില്ലേജ് ഓഫീസിന് ഇ.വൈ.സി.സിയുടെ താല്‍ക്കാലിക ഷെഡ്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ലോകായുക്തക്കെതിരെ അപ്രഖ്യാപിത വിശാല ഐക്യത്തിന് സിപിഐ; സിപിഎം കൂടെ നില്‍ക്കുമെന്ന് ഉറപ്പില്ല
Keywords:  Eriyal, Village Office, Kasaragod, Kerala, Kudlu Village Office, EYCC, EYCC construct temporary shed for Kudlu Village office.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia