'അഴിമതിക്കെതിരെ യുവജന മുന്നേറ്റം' അഴിമതിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സ് വെള്ളിയാഴ്ച്ച
Dec 8, 2016, 09:20 IST
എരിയാല്‍: (www.kasargodvartha.com 08/12/2016) ഇവൈസിസി എരിയാലിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ 9ന് വെള്ളിയാഴ്ച്ച വൈകുന്നേരം 4 മണിക്ക് അഴിമതി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് അഴിമതി. പഞ്ചായത്ത് തലം മുതല്‍ കേന്ദ്ര മന്ത്രിമാര്‍ വരെ അഴിമതിയുടെ ശൃംഖല വ്യാപിച്ചു കിടക്കുന്നു. അഴിമതിയുടെ ഭവിഷത്തുകള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടിവരുന്നത് ഇവിടത്തെ പാവപ്പെട്ടവനും അടിസ്ഥാന വര്‍ഗങ്ങള്‍ക്കുമാണ്. രാജ്യത്തിന്റെ വികസനത്തിനും പുരോഗതിക്കും ഏറ്റവും വലിയ തടസ്സം അഴിമതിയാണ്.
വിവരാവകാശ നിയമത്തെക്കുറിച്ചോ വിജിലന്‍സ് സംവിധാനത്തെക്കുറിച്ചോ മതിയായ അറിവില്ലാത്തതുകൊണ്ടാണ് യുവതലമുറ അഴിമതിവിരുദ്ധ പോരാട്ടങ്ങളില്‍നിന്നും മാറി നില്‍ക്കുന്നത്. അഴിമതിക്കെതിരെ പോരാടുന്ന യുവതലമുറ നമ്മുടെ നാട്ടില്‍ നിന്നും ഉയര്‍ന്നുവരേണ്ടതായിട്ടുണ്ട്.
കാസര്‍കോട് വിജിലന്‍സ് ഡിവൈഎസ്പി കെ വി രഘുരാമന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ക്ലാസിന് ശേഷം യുവാക്കള്‍ക്ക് ഡിവൈഎസ്പിയുമായി സംവദിക്കാനും ആശയങ്ങള്‍ പങ്കുവെക്കാനും അവസരം ഉണ്ടായിരിക്കും.
Keywords: Kasaragod, Eriyal, Awareness, class, EYCC, Inauguration, Vigilance DYSP, KV Raguraman, EYCC conduct awareness class against scam and prive.