രണ്ട് വയസ്സുള്ള കുഞ്ഞിന് കുത്തിവെച്ചത് കാലാവധി കഴിഞ്ഞ ഗ്ലൂക്കോസ് ഡ്രിപ്പ്
Apr 22, 2016, 16:00 IST
കാഞ്ഞങ്ങാട്:(www.kasargodvartha.com 22/04/2016) മൂത്രത്തില്‍ പഴുപ്പ് ബാധിച്ചതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് നഗരത്തിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രണ്ട് വയസ്സുകാരന് കുത്തിവെച്ചത് കാലപരിധി കഴിഞ്ഞ ഗ്ലൂക്കോസ് ഡ്രിപ്പ്. കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാരന്‍ കാരാട്ടു വയല്‍ അറളായിയിലെ രാജേഷ് കാന്തയുടേയും മോനിക്കയുടേയും മകനായ അനീക്കിനാണ് കാലാവധി കഴിഞ്ഞ ഗ്ലൂക്കോസ് ഡ്രിപ്പ് ആശുപത്രിയില്‍ നിന്ന് നല്‍കിയത്.
ഈ ഗ്ലൂക്കോസ് ഡ്രിപ്പിന്റെ കാലപരിധി ജനുവരിയില്‍ പൂര്‍ത്തിയായിരുന്നു. 2014 ഫെബ്രുവരിയിലാണ് ഇത് ഉത്പാദിപ്പിച്ചത്. ഇതാണ് കുഞ്ഞിന് ഇന്നലെ വൈകിട്ട് ആശുപത്രിയില്‍ നിന്ന് കുത്തി വെച്ച് നല്‍കിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ട മാതാപിതാക്കളും ബന്ധുക്കളും പിന്നീട് രോഷാകുലരായി. ഡോക്ടറോട് സംസാരിച്ചപ്പോള്‍ എന്ത് വേണമെങ്കിലും ചെയ്യാമെന്നും ആശുപത്രി ബില്‍ അടക്കേണ്ടതില്ലെന്നും പറഞ്ഞുവത്രേ.
സംഭവമറിഞ്ഞ് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തി. കാലപരിധി കഴിഞ്ഞ ഗ്ലൂക്കോസിന്റെ പ്ലാസ്റ്റിക് ബോട്ടല്‍ കുട്ടിയുടെ രക്ഷിതാക്കളുടെ കൈയിലായിരുന്നു. ഡി വൈ എഫ് ഐ നേതാക്കള്‍ പിന്നീട് ആശുപത്രി അധികൃതരോട് സംസാരിക്കുകയും സംഭവത്തിന്റെ നിജസ്ഥിതി ആരായുകയും ചെയ്തു. ചില അശ്രദ്ധ ഉണ്ടായെന്ന നിലയിലാണ് ആശുപത്രി അധികൃതര്‍ സംസാരിച്ചത്. ഒടുവില്‍ ഇന്ന് രാവിലെ കുട്ടിയെ ഈ ആശുപത്രിയില്‍ നിന്ന് വീട്ടുകാര്‍ ഡിസ്ചാര്‍ജ് ചെയ്തു.
Keywords: Doctor, Hospital, Kanhangad, , Kasaragod, DYFI, Treatment.