നഗരത്തിലെ ഹോട്ടലുകളില്‍ നിന്നും പിടിച്ചത് 'സ്വാദൂറും പഴകിയ ഭക്ഷണങ്ങള്‍'
Nov 14, 2014, 13:24 IST
കാസര്‍കോട്: (www.kasargodvartha.com 14.11.2014) നഗരത്തിലെ ഹോട്ടലുകളില്‍ നിന്നും നഗരസഭാ ആരോഗ്യ വിഭാഗം പിടിച്ചെടുത്തത് ആളുകള്‍ സ്വാദോടെ കഴിച്ചിരുന്ന പഴകിയ ഭക്ഷണങ്ങള്‍. നഗരത്തിലെ നാല് ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ഭക്ഷണങ്ങള്‍ പിടികൂടിയത്.
ഇഷ്ട വിഭവമായ പൊറോട്ട, ചപ്പാത്തി, ബീഫ് ഫ്രൈ, നെയ്‌ച്ചോര്‍, ചോറ്, ചിക്കന്‍, പാല്‍, എണ്ണപലഹാരങ്ങള്‍, പഴകിയ പുഴുങ്ങിയ മുട്ട തുടങ്ങിയവയാണ് പിടിച്ചെടുത്തവയില്‍ ഉള്‍പെടുന്നത്. പക്ഷെ പഴകിയ ബിരിയാണി എവിടേനിന്നും കിട്ടിയില്ല.
മാര്‍ക്കറ്റ് റോഡിലെ ന്യൂ ബദ്‌രിയ, പഴയ ബസ് സ്റ്റാന്‍ഡിലെ ഫുഡ് പാലസ്, ദര്‍ബാര്‍, കറന്തക്കാട്ടെ മില്‍മ പോയിന്റ് എന്നിവിടങ്ങളില്‍നിന്നാണ് പഴകിയ ഭക്ഷണങ്ങള്‍ പിടികൂടിയതെന്ന് നഗരസഭാ ആരോഗ്യവിഭാഗം അധികൃതര്‍ അറിയിച്ചു. നേരത്തെ മറ്റു നിരവധി ഹോട്ടലുകളില്‍നിന്നും പഴകിയ ഭക്ഷണം പിടികൂടിയിരുന്നു.
ഹെല്‍ത്ത് സൂപ്പവര്‍ വൈസര്‍ എം. രാജന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി.കെ. നാരായണന്‍, കെ.പി. രാജ ഗോപാലന്‍, എ.വി. മധുസൂദനന്‍, എന്‍. സുധീര്‍ എന്നിവരാണ് പരോശധനാ സംഘത്തിലുണ്ടായിരുന്നത്. പഴകിയ ഭക്ഷണം പിടികൂടിയ ഹോട്ടലുകള്‍ അടച്ചുപൂട്ടുന്നതടക്കമുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്ന് ആരോഗ്യവിഭാഗം അധികൃതര്‍ അറിയിച്ചു.
Keywords : Hotel, Arrest, Kerala, Kasaragod, Health Department, Food, Restaurant, Expired food seized from restaurants.

Also read:
സരിതയുടെ നഗ്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട സംഭവം: പത്മകുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവ്