'പാര്‍ട്ടിയുടെ ലെറ്റര്‍ഹെഡ് ദുരുപയോഗം ചെയ്ത നേതാവിനെ പുറത്താക്കണം'
Mar 8, 2013, 19:53 IST
പള്ളിക്കര: പാര്‍ട്ടിയുടെ ലെറ്റര്‍ഹെഡ് ദുരുപയോഗം ചെയ്ത കോണ്‍ഗ്രസ് മണ്ഡലം ജനറല്‍ സെക്രട്ടറിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ മണ്ഡലം കമ്മിറ്റിയുടെ ശുപാര്‍ശ. കോണ്‍ഗ്രസ് പള്ളിക്കര മണ്ഡലം കമ്മിറ്റി ജനറല്‍ സെക്രട്ടറി പൂച്ചക്കാട്ടെ വി.എച്ച്. അഹ്മദിനെതിരെ നടപടിയെടുക്കാനാണ് വ്യാഴാഴ്ച തച്ചങ്ങാട് ചേര്‍ന്ന മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി യോഗം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി മുഖേന ഡി.സി.സി. പ്രസിഡന്റിനോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചത്.
17 വര്‍ഷം മുമ്പ് അന്നത്തെ പയ്യന്നൂര്‍ എസ്.ഐ. സി.ടി. ടോമിനെ വധിക്കാന്‍ ശ്രമിക്കുകയും പൊതുമുതല്‍ നശിപിക്കുകയും ചെയ്തുവെന്ന കേസില്‍ പയ്യന്നൂര്‍ കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്ന അഹ്മദിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. റിമാന്‍ഡിലായിരുന്ന ഇയാള്‍ വ്യാഴാഴ്ചയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ജാമ്യത്തിലിറങ്ങിയത്. നാട്ടിലെത്തിയെങ്കിലും മണ്ഡലം കമ്മിറ്റി യോഗത്തില്‍ നിന്ന് അഹ്മദ് വിട്ടുനിന്നു.
പള്ളിക്കര റെയില്‍വേ ആക്ഷന്‍ കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ലെറ്റര്‍ഹെഡ് അഹ്മദ് ദുരുപയോഗം ചെയ്തുവെന്ന പരാതിയാണ് പ്രധാനമായും യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായി പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് കുന്നൂച്ചി കുഞ്ഞിരാമന്‍ (ചെയര്‍മാന്‍), മുസ്ലിംലീഗ് നേതാവ് കെ. ഇ. എ. ബക്കര്‍ (കണ്‍വീനര്‍), യൂത്ത് കോണ്‍ഗ്രസ് നേതാവ് ഹക്കീം കുന്നില്‍ (ട്രഷറര്‍) എന്നിവരെ നേരത്തെ തിരഞ്ഞെടുത്തിരുന്നു. വിവിധ രാഷ്ട്രീയപാര്‍ട്ടികളില്‍പെട്ട രണ്ടുപേരെ വീതം ആക്ഷന്‍ കമ്മിറ്റിയില്‍ ഉള്‍പെടുത്താന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സത്യന്‍ പൂച്ചക്കാട്, സുകുമാരന്‍ പൂച്ചക്കാട് എന്നിവരെ പ്രതിനിധികളായി തീരുമാനിക്കുകയും ആക്ഷന്‍ കമ്മിറ്റിയില്‍ ഉള്‍പെടുത്താന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
ഇതിനിടയില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ലെറ്റര്‍ഹെഡ്ഡില്‍ അഹ്മദ് ഒരു കുറിപെഴുതി പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി. സുകുമാരനെയും സത്യനെയും ആക്ഷന്‍ കമ്മിറ്റി പ്രതിനിധികളായി പാര്‍ട്ടി നിശ്ചയിച്ചിട്ടില്ലെന്നായിരുന്നു കത്തിലെ ഉള്ളടക്കം. പഞ്ചായത്ത് പ്രസിഡന്റ് ഇക്കാര്യം കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചതോടെയാണ് അഹ്മദ് ലെറ്റര്‍ഹെഡ് ദുരുപയോഗം ചെയ്തതായി വിവരം പുറത്തുവന്നത്.
പാര്‍ട്ടിക്ക് നിരക്കാത്ത നിലപാടുകളും പെരുമാറ്റവും പുലര്‍ത്തിയ അഹ്മദിന്റെ പ്രവര്‍ത്തനം പാര്‍ട്ടിക്ക് ദോഷം ചെയ്യുന്നതാണെന്ന് യോഗം വിലയിരുത്തി. യൂത്ത് കോണ്‍ഗ്രസ് പാര്‍ലിമെന്റ് മണ്ഡലം പ്രസിഡന്റ് ഹക്കീം കുന്നിലിനെതിരെ വ്യാജ ആരോപണം ഉന്നയിച്ചതിന് തെളിവുകള്‍ ഹാജരാക്കാന്‍ അഹ്മദിനോട് നേരത്തെ ആവശ്യപ്പെട്ട സംഭവവും യോഗത്തില്‍ ചര്‍ചക്കെത്തി. രണ്ടുമാസം മുമ്പ് കെ.പി. കുഞ്ഞിക്കണ്ണന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി യോഗത്തില്‍ സംബന്ധിച്ച അഹ്മദിനോട് ഹക്കീമിനെതിരെ ഉന്നയിച്ച ആരോപണം ഒരാഴ്ചക്കകം തെളിയിക്കണമെന്നും അല്ലെങ്കില്‍ നടപടിയെടുക്കേണ്ടിവരുമെന്നും മുന്നറിയിപ് നല്‍കിയിരുന്നു.
എന്നാല്‍ തെളിവുകള്‍ ഹാജരാക്കാത്തതിനെ തുടര്‍ന്നാണ് ഈ പ്രശ്‌നം വീണ്ടും യോഗത്തില്‍ ചര്‍ച ചെയ്തത്. നേതാക്കളെ അവഹേളിക്കുന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളാണ് അഹ്മദ് നടത്തിവരുന്നതെന്ന ആക്ഷേപവും യോഗത്തില്‍ ശക്തമായിരുന്നു.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കരിച്ചേരി നാരായണന്‍, മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഷാഫി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം ചേര്‍ന്നത്. അഹ്മദിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നാണ് യോഗം ഐക്യകണ്‌ഠേന ജില്ലാ നേതൃത്വത്തോട് ആവശ്യപെടാന്‍ തീരുമാനിച്ചത്.

Keywords: Congress, Letter head, Misuse, Dismiss, Party, Pallikkara, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News