'പ്രവാസികള്‍ക്കായി ഒരു തിരിനാളം'; പ്രതിഷേധ പരിപാടിയുമായി കോണ്‍ഗ്രസ്, വന്‍കിട മുതലാളിമാരുടെ കടങ്ങള്‍ എഴുതിത്തള്ളുന്ന സര്‍ക്കാര്‍ പ്രവാസികളോട് കാണിക്കുന്ന അനീതി അവസാനിപ്പിക്കണമെന്ന് ഹക്കീം കുന്നില്‍
May 6, 2020, 22:06 IST
പള്ളിക്കര: (www.kasargodvartha.com 06.05.2020) വന്‍കിട മുതലാളിമാരുടെ കടങ്ങള്‍ എഴുതിതള്ളുവാന്‍ വ്യഗ്രത കാണിക്കുന്ന സര്‍ക്കാര്‍, പ്രവാസികളോട് കാണിക്കുന്ന അനീതി അവസാനിപ്പിക്കുവാന്‍ തയ്യാറാവണമെന്ന് ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ ആവശ്യപ്പെട്ടു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അലംഭാവം അവസാനിപ്പിച്ച് പ്രവാസികളെ എത്രയും വേഗം നാട്ടിലേക്ക് തിരികെ എത്തിക്കണമെന്നാവശ്യപ്പെട്ട് പള്ളിക്കര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രവാസികള്‍ക്കായി ഒരു തിരിനാളം പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡണ്ട് എം പി എം ഷാഫി അധ്യക്ഷത വഹിച്ചു. ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ പൂച്ചക്കാട്, ജവഹര്‍ ബാലജനവേദി ജില്ല ചെയര്‍മാന്‍ രാജേഷ് പള്ളിക്കര, ഗ്രാമപഞ്ചായത്ത് അംഗം മാധവ ബേക്കല്‍, ബൂത്ത് പ്രസിഡണ്ട് ഷെഫീഖ് കല്ലിങ്കാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Keywords: Kasaragod, Kerala, News, Pallikara, Congress, Issue, Protest, Expats issue; Congress protested