ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പിന്തുണയുമായി പ്രവാസി സംഘവും
Apr 20, 2019, 23:42 IST
കാസര്‍കോട്: (www.kasargodvartha.com 20.04.2019) ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ പി സതീഷ്ചന്ദ്രന് ചരിത്ര വിജയം നല്‍കാന്‍ മുഴുവന്‍ പ്രവാസി കുടുംബങ്ങളും വോട്ടുചെയ്യണമെന്ന് കേരള പ്രവാസി സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ അബ്ദുല്ല വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
വീടിനും നാടിനും വേണ്ടി കഷ്ടപ്പെട്ട് ജീവിത സായാഹ്നത്തിലെത്തി പ്രവാസികളെ ഓര്‍ത്തത് എന്നും എല്‍ഡിഎഫ് സര്‍ക്കാരാണ്. ഇന്ത്യയില്‍ ആദ്യമായി പ്രവാസി ക്ഷേമത്തിന് ഡിപ്പാര്‍ട്ട്‌മെന്റ് രൂപീകരിച്ച് നായനാര്‍ സര്‍ക്കാര്‍ ചരിത്രം കുറിച്ചു. പീന്നീട് അധികാരത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാരില്‍ പ്രവാസിക്ഷേമത്തിന് മന്ത്രിയുണ്ടായെങ്കിലും യാതൊന്നും ചെയ്തില്ല. 2006 ല്‍ അധികാരത്തില്‍ വന്ന വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് പ്രവാസികള്‍ക്കായി ക്ഷേമനിധി നിയമം കൊണ്ടുവന്നത്. എല്ലാ സാമൂഹ്യക്ഷേമ പെന്‍ഷനുകളും നൂറ് രൂപയായിരുന്ന ഘട്ടത്തില്‍ പ്രവാസികള്‍ക്ക് 500 രൂപ പെന്‍ഷന്‍ നല്‍കുന്ന പദ്ധതി നടപ്പാക്കി.
2011 ല്‍ മുസ്ലീം ലീഗിന്റെയും കോണ്‍ഗ്രസിന്റെയും പ്രവാസി സംഘടനകളും പിന്തുണച്ചിരുന്ന യുഡിഎഫ് സര്‍ക്കാര്‍ അഞ്ചുവര്‍ഷം ഭരിച്ചിട്ടും പ്രവാസി പെന്‍ഷന്‍ വര്‍ധിപ്പിച്ചില്ല. പെന്‍ഷന്‍ വര്‍ധിപ്പിക്കണമെന്ന് നിയമസഭയ്ക്കകത്തും പുറത്തും എല്‍ഡിഎഫും പ്രവാസി സംഘടനകളും ആവശ്യപ്പെട്ടിരുന്നു. പിണറായി വിജന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരമേറ്റയുടനെ പ്രവാസി പെന്‍ഷന്‍ മൂന്നിരിട്ടിയാക്കി. മിനിമം പെന്‍ഷന്‍ രണ്ടായിരം രൂപയാക്കി. കേരളത്തിലെ രണ്ട് മുന്നണികളില്‍ എല്‍ഡിഎഫ് എങ്ങനെയാണ് പ്രവാസികളോട് പ്രതിബദ്ധതാപൂര്‍വമായ നിലപാട് സ്വീകരിച്ചതെന്ന് ഇക്കാര്യങ്ങളില്‍ വ്യക്തമാണ്.
വിദേശത്ത് മരണമടയുന്ന പ്രവാസികളുടെ മൃതദേഹം കേരളത്തിലെത്തിക്കുന്നതിന്റെ ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. മൃതദേഹം വിമാനത്താവളങ്ങളില്‍ നിന്ന് വീടുകളിലെത്തിക്കുന്നതിന് ആംബുലന്‍സ് സൗകര്യവും സര്‍ക്കാര്‍ ഏര്‍പ്പാടാക്കി. തിരിച്ചുവരുന്ന പ്രവാസികള്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിന് നോര്‍ക്ക വഴി എല്‍ടിപിആര്‍എംഎസ് പദ്ധതി ആയിരക്കണിന് പേര്‍ക്ക് ഗുണകരമായി. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ ചെറുകിട സംരഭങ്ങള്‍ ആരംഭിക്കുന്നതിന് പ്രവാസികള്‍ക്കായി 30 ലക്ഷം രൂപ വരെ ലോണ്‍ നല്‍കുന്ന പദ്ധതിയാണിത്. അദ്ദേഹം ഓര്‍മിപ്പിച്ചു.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ പി സതീഷ്ചന്ദ്രനെ വിജയിപ്പിക്കാന്‍ മുഴുവന്‍ പ്രവാസി കുടുംബങ്ങളും വോട്ടുചെയ്യുമെന്ന് ഭാരാവഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ജലീല്‍ കാപ്പില്‍, സംസ്ഥാന കമ്മിറ്റിയംഗം കെ വി രാജേന്ദ്രന്‍, ജില്ലാ വൈസ് പ്രസിഡന്റ് വി വി കൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, LDF, Press meet, Election, Expatriates supported LDF on LS Polls in Kasargod