65 ലിറ്റര്‍ ചാരായവും 38 ലിറ്റര്‍ വിദേശമദ്യവും പിടികൂടി; 9 പേരെ അറസ്റ്റു ചെയ്തു
Mar 28, 2015, 18:20 IST
നീലേശ്വരം: (www.kasargodvartha.com 28/03/2015) നീലേശ്വരം എക്‌സൈസ് പരിധിയില്‍ നിന്നും ഒരു മാസത്തിനകം 65 ലിറ്റര്‍ ചാരായവും 38 ലിറ്റര്‍ വിദേശമദ്യവും എക്‌സൈസ് അധികൃതര്‍ പിടിച്ചെടുത്തു. ഒമ്പതുപേരെ അറസ്റ്റുചെയ്തു. നീലേശ്വരം അത്തിയടുക്കയില്‍ നിന്നും 60 ലിറ്റര്‍ ചാരായം പിടികൂടിയ സംഭവത്തില്‍ കെ. രാജേഷ്, കെ.വി തോമസ്, ഒ.എസ് വിഷ്ണു എന്നിവരെ അറസ്റ്റു ചെയ്തു.
കാലിച്ചാനടുക്കം ഏഴാം മൈലില്‍ നിന്നും 17.5 ലിറ്റര്‍ വിദേശമദ്യം പിടികൂടിയ കേസില്‍ സജീഷിനെയും കാലിക്കടവില്‍ നിന്നും 3.5 ലിറ്റര്‍ വിദേശമദ്യവുമായി കനകനേയും കണ്ണാടിപ്പാറയില്‍ നിന്നും നാല് ലിറ്റര്‍ വിദേശമദ്യം പിടികൂടിയ കേസില്‍ വിലാസിനെയെയും കമ്മാട്തു നിന്നും മദ്യം പിടികൂടിയ കേസില്‍ കെ. ഉഷയേയും അറസ്റ്റു ചെയ്തു.
പിലിക്കോട് നിന്നും മദ്യം പിടിച്ച കേസില്‍ എം. രാജീവിനെയും പുളിക്കലില്‍ നിന്നും 7.5 ലിറ്റര്‍ മദ്യം പിടികൂടിയതില്‍ പി.സി സന്തോഷിനെയും അറസ്റ്റു ചെയ്തതായി എക്‌സൈസ് അധികൃതര്‍ അറിയിച്ചു.