കാസര്‍കോട്ടെ ബിയര്‍ - വൈന്‍ പാര്‍ലറുകളില്‍ റെയ്ഡ്; അണങ്കൂര്‍ ഹൈവെ കാസിലിനെതിരെ കേസെടുത്തു
Jun 18, 2016, 21:30 IST
കാസര്‍കോട്: (www.kasargodvartha.com 18/06/2016) കാസര്‍കോട് എക്‌സൈസ് റെയ്ഞ്ചിന് പരിധിയിലെ ബിയര്‍ വൈന്‍ പാര്‍ലറുകളില്‍ എക്‌സൈസ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ അനധികൃതമായി വില്‍പന കൗണ്ടര്‍ തുറന്നതിന് അണങ്കൂര്‍ ഹൈവെ കാസില്‍ ഹോട്ടലിനെതിരെ കേസെടുത്തു. സംഭവത്തില്‍ സെയില്‍സ്മാന്‍ കിന്നിംഗാറിലെ
മധുസൂധനെ അറസ്റ്റ് ചെയ്തു. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
ലൈസന്‍സി ജോണ്‍ ഊരാലിനെതിരെയാണ് കേസെടുത്തിട്ടുള്ളത്. കാസര്‍കോട് എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ ആര്‍ കിജന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കാസര്‍കോട്ടെ ഹോട്ടല്‍ മേഘരാജ്, ജെ കെ റെസിഡെന്‍സി എന്നിവിടങ്ങളിലും റെയ്ഡ് നടന്നിരുന്നു.
ലൈസന്‍സിന് വിരുദ്ധമായി ഹൈവെ കാസിലില്‍ അഡീഷണല്‍ കൗണ്ടര്‍ തുറന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ പി ഹാഷിം, പ്രിവന്റീവ് ഓഫീസര്‍ വി വി സന്തോഷ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അബ്ദുല്‍ ബഷീര്‍, സതീഷ് നാല്പുരക്കല്‍, സതീഷ് എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.
Keywords : Kasaragod, Bar, Case, Arrest, Anangoor, Excise Raid, Highway Castle, JK Residency, Excise raid Beer and Wine Parlour.