city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മദ്യവും ലഹരി വസ്തുക്കളും കടത്തുന്നത് തടയാന്‍ പ്രത്യേക സ്‌ക്വാഡുമായി എക്‌സൈസ് വകുപ്പ്

കാസര്‍കോട്: (www.kasargodvartha.com 11.12.2014) ക്രിസ്തുമസ് പുതുവത്സരാഘോഷത്തോടനുബന്ധിച്ച് ജില്ലയിലെത്തുന്ന അനധികൃത മദ്യം, സ്പിരിറ്റ്, വ്യാജചാരായം, മയക്കുമരുന്ന്, പാന്‍മസാല തുടങ്ങിയവയുടെ കടത്തും ഉപഭോഗവും തടയാന്‍ എക്‌സൈസ് വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകള്‍ റെഡിയാകുന്നു. കോളനികള്‍, വനമേഖല മുതലായിടങ്ങളില്‍ സ്ഥിരമായി പ്രവര്‍ത്തിക്കുന്ന വ്യാജമദ്യകേന്ദ്രങ്ങളെ കണ്ടുപിടിക്കാന്‍ സ്‌ക്വാഡുകള്‍ തയ്യാറെടുക്കുകയാണ്.
മദ്യവും ലഹരി വസ്തുക്കളും കടത്തുന്നത് തടയാന്‍ പ്രത്യേക സ്‌ക്വാഡുമായി എക്‌സൈസ് വകുപ്പ്
File Photo

ചെക്കുപോസ്റ്റുകള്‍ കൂടുതല്‍ പ്രവര്‍ത്തന ക്ഷമമാക്കും. മിന്നല്‍ പരിശോധനയ്ക്ക് വേണ്ടി സ്‌ട്രൈക്കിങ് പാര്‍ട്ടികളെ സജ്ജമാക്കിയിട്ടുണ്ട്. വ്യാജമദ്യ ലോബിയെ തടയുന്നതിനു വേണ്ടി ജനുവരി ഏഴു വരെ ജില്ലയില്‍ പ്രത്യേക അന്വേഷണ സംഘം സ്‌പെഷ്യല്‍ ഡ്രൈവ് നടത്തും. വ്യാജ ചാരായം, മായം ചേര്‍ത്ത കള്ള്, മയക്കുമരുന്നിന്റെ വില്‍പ്പനയും ഉപയോഗവും തുടങ്ങിയവ കണ്ടാല്‍ പൊതുജനങ്ങള്‍ക്ക് വിളിച്ചറിയിക്കാനായി 24 മണിക്കൂറുംപ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം കാസര്‍കോട് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ കാര്യാലയത്തില്‍ പ്രവര്‍ത്തിക്കും. കൂടാതെ രാത്രികാല പട്രോളിങ്ങും വാഹന പരിശോധനയും നടത്തും. 04994 256728,9447178066 എന്ന നമ്പറില്‍ കാസര്‍കോട് ഡെപ്യുട്ടി കമ്മീഷണറെയും 04994 267060,9400069727 എന്ന നമ്പറില്‍ കാസര്‍കോട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിനെയും വിവരങ്ങള്‍ അറിയിക്കാന്‍ വിളിക്കാവുന്നതാണ്.

വിളിക്കാവുന്ന മറ്റു നമ്പറുകള്‍: കാസര്‍കോട് അസി. എക്.കമ്മീഷണര്‍ (04994 267060, 9496002874) എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് (04994 255332, 9400069715), എക്.സര്‍ക്കിള്‍ ഓഫീസ് ഹൊസ്ദുര്‍ഗ് (04672 204125, 9400069723), എക്.റെയ്ഞ്ച് ഓഫീസ് കുമ്പള (04998 213837, 9400069718), എക്.റെയ്ഞ്ച് ഓഫീസ് കാസര്‍കോട് (04994 257541, 9400069716), എക്.റെയ്ഞ്ച് ഓഫീസ് ബദിയടുക്ക (04994 261950, 9400069719), എക്.റെയ്ഞ്ച് ഓഫീസ് ബന്തടുക്ക (04994  205364, 9400069720), എക്.റെയ്ഞ്ച് ഓഫീസ് ഹൊസ്ദുര്‍ഗ് (04672 204533, 9400069725), എക്.റെയ്ഞ്ച് ഓഫീസ് നീലേശ്വരം (04672 283174, 9400069726), എക്.ചെക്കുപോസ്റ്റ്, ബങ്കര മഞ്ചേശ്വരം (04998 273800,940009721).

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Liquor, Special-squad, Kerala. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia