city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എക്‌സൈസ് ജീവനക്കാരുടെ ക്രിസ്മസ് അശരണരോടൊപ്പം

കാസര്‍കോട്: (www.kasargodvartha.com 24.12.2014) സ്‌നേഹത്തിന്റെയും സഹനത്തിന്റെയും ഗാഥകള്‍ പാടിക്കൊണ്ട് വീണ്ടുമൊരു ക്രിസ്മസ് കാലവും പുതിയ പ്രതീക്ഷകളേകികൊണ്ട് പുതുവര്‍ഷവും വന്നടുക്കുമ്പോള്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ തയ്യാറെടുക്കുകയാണ് കേരളാ സ്‌റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാകമ്മിറ്റി. ഇതിന്റെ ഭാഗമായി അശരണരായ വൃദ്ധര്‍ക്കും, കുട്ടികള്‍ക്കും, സ്ത്രീകള്‍ക്കും ഈ ക്രിസ്മസ് ദിനം മാറ്റി വയ്ക്കാനാണ് കെ എസ് ഇ എസ് എയുടെ തീരുമാനം.

കേരളാ സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പരവനടുക്കം വൃദ്ധമന്ദിരത്തിലെയും, ബാലഭവനിലെയും, അഗതി മന്ദിരത്തിലെയും അന്തേവാസികള്‍ക്കൊപ്പമായിരിക്കും കെ എസ് ഇ എസ് എ ക്രിസ്മസ് ദിനം ആഘോഷിക്കുന്നത്. വ്യാഴാഴ്ച രാവിലെ 11.30ന് നടക്കുന്ന ആഘോഷപരിപാടികളില്‍ കാസര്‍കോട് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ വി.വി സുരേന്ദ്രന്‍, അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി.പി മുഹമ്മദ് , മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വി.വി പ്രഭാകരന്‍ , അസോസിയേഷന്‍ ജില്ലാ ഭാരവാഹികള്‍ എന്നിവര്‍ സംബന്ധിക്കും

എക്‌സൈസ് ജീവനക്കാരുടെ ക്രിസ്മസ് അശരണരോടൊപ്പം
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Kerala, Christmas, Celebration, Programme, Excise Department, Excise department Christmas celebration. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia