മുന്‍ പഞ്ചായത്ത് മെമ്പര്‍ക്കെതിരായ പോലീസ് പീഡനം; എസ്.പിക്ക് പരാതി നല്കി
Jun 22, 2013, 14:57 IST
കാസര്‍കോട്: ചെമനാട് പഞ്ചായത്ത് മുന്‍ മെമ്പര്‍ ബെണ്ടിച്ചാലിലെ ബി. അഹ്മദലി (42)യെ പോലീസ് അന്യാനമായി കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ച സംഭവത്തില്‍ എസ്.പിക്ക് പരാതി നല്കി. അഹ്മദലിയുടെ ബന്ധുവിന്റെ സ്വത്ത് സംബന്ധമായ പ്രശ്നത്തില്‍ കാസര്‍കോട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അഹ്മദലിയെയും പോലീസ് പ്രതിയാക്കിയിരുന്നു. അഹ്മദലിയോട് ജൂണ്‍ 24 ന് രാവിലെ 10 നും 11 നും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
എന്നാല്‍ 20 ന് ഉച്ചയ്ക്ക് ശേഷം ആദൂര്‍ സി.ഐ ഓഫീസില്‍ ഒരു മധ്യസ്ഥ ചര്‍ച്ചയ്ക്കെത്തിയ അഹ്മദലിയെയും കൂടെയുണ്ടായിരുന്ന മരുമകന് ഷാനവാസിനെയും പോലീസ് അവിടെ തടഞ്ഞുവെക്കുകയും കാസര്‍കോട് പോലീസിന് കൈമാറുകയുമാണ് ചെയ്തത്. ഹൈക്കോടതിയുടെ ഉത്തരവ് കാണിച്ചെങ്കിലും അത് പരിഗണിക്കാതെ പോലീസ് അന്യായമായി പീഡിപ്പിച്ചുവെന്നാണ് പരാതി.
കാലിന് ഗുരുതരമായ അസുഖമുള്ള തന്നെ രാത്രി 12 മണിവരെ ഇരിക്കാന്‍ പോലും അനുവദിക്കാതെ പോലീസ് സ്റ്റേഷനില്‍ നിര്‍ത്തിയെന്ന് അഹ്മദലി എസ്.പിക്ക് നല്കിയ പരാതിയില്‍ പറഞ്ഞു. കേസിലെ പരാതിക്കാരന്റെ ബന്ധുവും ഉദുമ സ്വദേശിയുമായ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ സ്വാധീനമാണ് തന്നെ പീഡിപ്പിച്ചതിന് കാരണമെന്നും അഹ്മദലിയുടെ പരാതിയില്‍ പറയുന്നു.

Related News:
മുന്‍ പഞ്ചായത്ത് മെമ്പറെ പോലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചതായി പരാതി
Keywords : Kasaragod, Chemnad, Police, Complaint, Case, SP, CI, B. Ahmadali, Court, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.