വിമുക്ത ഭടന് വെട്ടേറ്റ് ഗുരുതരം; അയല്‍വാസികള്‍ പോലീസ് പിടിയില്‍
Mar 6, 2020, 20:23 IST
കാസര്‍കോട്: (www.kasargodvartha.com 06.03.2020) വിമുക്ത ഭടന് വെട്ടേറ്റ് ഗുരുതരം. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസികളെ പോലീസ് കസ്റ്റഡിയിലെടുത്തു. പെരിയ കനിയാംകുണ്ടിലെ പീതാംബരന്‍ നായര്‍ (48) ക്കാണ് വെട്ടേറ്റത്. വെള്ളിയാഴ്ച പുലര്‍ച്ചെ നാലു മണിയോടെ നാലക്രയില്‍ വെച്ചാണ് സംഭവം. തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെത്തിയ തന്നെ സമീപവാസികളായ എച്ച് കണ്ണന്‍, മക്കളായ അനീഷ്, ബിനീഷ് എന്നിവര്‍ ചേര്‍ന്ന് വെട്ടിപ്പരിക്കേല്‍പിക്കുകയായിരുന്നുവെന്ന് പീതാംബരന്‍ നായര്‍ പോലീസിന് മൊഴി നല്‍കി. ഇതോടെ ഇവരെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പീതാംബരന്റെ സ്ഥലത്തുകൂടി കണ്ണന്റെ വീട്ടിലേക്കുള്ള വഴിയെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. നേരത്തെ ഇതുസംബന്ധിച്ച് തര്‍ക്കമുണ്ടാവുകയും സിവില്‍ കേസ് നിലവിലുള്ളതായും പോലീസ് പറഞ്ഞു.
Keywords: Kasaragod, Kerala, News, Attack, Police, Custody, Periya, House, Ex military man attacked by Neighbors
പീതാംബരന്റെ സ്ഥലത്തുകൂടി കണ്ണന്റെ വീട്ടിലേക്കുള്ള വഴിയെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. നേരത്തെ ഇതുസംബന്ധിച്ച് തര്‍ക്കമുണ്ടാവുകയും സിവില്‍ കേസ് നിലവിലുള്ളതായും പോലീസ് പറഞ്ഞു.