Investigation | കവർച്ച: കുപ്രസിദ്ധ മോഷ്ടാവിനെ എടനീർ ക്ഷേത്രത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി
● നവംബർ മൂന്നിന് രാത്രിയിലാണ് ക്ഷേത്രത്തിൽ കവർച്ച നടന്നത്.
● 'ശ്രീകോവിൽ കുത്തിത്തുറന്ന് ഭണ്ഡാരങ്ങളിലെ പണം കവർച്ച ചെയ്തു'
● 'മറ്റ് നിരവധി കവർച്ചകളിലും ഇയാൾക്ക് പങ്കുണ്ട്'
കാസർകോട്: (KasargodVartha) എടനീർ വിഷ്ണുമംഗലം ക്ഷേത്രത്തിൽ നടന്ന കവർച്ചക്കേസിൽ മുഖ്യപ്രതിയായ കുപ്രസിദ്ധ മോഷ്ടാവിനെ ക്ഷേത്രത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കർണാടക പുത്തൂരിലെ കെ ഇബ്രാഹിം (24) എന്നയാളെയാണ് വിദ്യാനഗർ എസ്ഐ വി രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തെളിവെടുപ്പിനായി ക്ഷേത്രത്തിലെത്തിച്ചത്.
നവംബർ മൂന്നിന് രാത്രിയിലാണ് ക്ഷേത്രത്തിൽ കവർച്ച നടന്നത്. പൂട്ടുപൊളിച്ച് അകത്തു കടന്ന പ്രതി ശ്രീകോവിൽ കുത്തിത്തുറന്ന് ഭണ്ഡാരങ്ങളിലുണ്ടായിരുന്ന പണം കവർച്ച ചെയ്യുകയായിയുന്നുവെന്നാണ് കേസ്. തെളിവെടുപ്പിനിടയിൽ പ്രതി കവർച്ച നടത്തിയ രീതി പൊലീസിനെ വിശദീകരിച്ചു.
മാന്യ അയ്യപ്പ മന്ദിരം, പൊയിനാച്ചി അയ്യപ്പക്ഷേത്രം എന്നിവിടങ്ങളിലെ കവർച്ചകളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഇബ്രാഹിം കലന്തർ പിടിയിലായത്. ഇതിനിടയിലാണ് എടനീർ വിഷ്ണുമംഗലം ക്ഷേത്രത്തിൽ നടന്ന കവർച്ചയിലും പങ്കുണ്ടെന്ന് വ്യക്തമായത്.
#EdaneerTemple #KeralaCrime #TempleRobbery #Theft #Arrest #Police #Investigation