എവര്‍ഷൈന്‍ കൊടിയമ്മ ഫുട്ബോള്‍ ടൂര്‍ണമെന്റ്: വിഗാന്‍സ് കടവത്ത് ജേതാക്കള്‍
Feb 26, 2013, 19:43 IST
കുമ്പള: എവര്‍ഷൈന്‍ കൊടിയമ്മ സെവന്‍സ് ഫ്ലഡ്‌ലൈറ്റ് ടൂര്‍ണമെന്റില്‍ വിഗാന്‍സ് കടവത്ത് ജേതാക്കളായി. ക്ലബ്ബിന്റെ 27-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. കേരളത്തിലെയും കര്‍ണാടകയിലെയും തിരഞ്ഞെടുത്ത 16 ടീമുകള്‍ പങ്കെടുത്തു. അല്‍ ബദ്‌രിയ്യ പെര്‍വാഡ് രണ്ടാം സ്ഥാനം നേടി.
ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ചുനാഥ ആള്‍വ നിര്‍വഹിച്ചു. അഷ്‌റഫ് കൊടിയമ്മ അധ്യക്ഷത വഹിച്ചു. എ.കെ.ആരിഫ്, ഇന്ദുശേഖര ആള്‍വ, യൂസഫ് ചൂരിത്തട്ക്ക, എം.അബ്ബാസ്, സുരേഷ് കുമാര്‍ ഷെട്ടി, അജിത്ത് കുമാര്‍ ആസാദ്, സുബൈര്‍ പടുപ്പ്, ഇബ്രാഹിം ഖലീല്‍ പള്ളത്തിമാര്‍, അഷ്‌റഫ് പുളിക്കുണ്ട്, അഷ്‌റഫ് കാര്‍ള, ബാവ ഊജാര്‍, അബ്ബാസ് കുളച്ചപ്പ് തുടങ്ങിയവര്‍ സംബന്ധിച്ചു. സുബൈര്‍ സി.എ. സ്വാഗതവും ഷരീഫ് മദക്കം നന്ദിയും പറഞ്ഞു. വിജയികള്‍ക്ക് യഥാക്രമം 25,027 രൂപ ക്യാഷ് അവാര്‍ഡും ട്രോഫിയും, 15,027 രൂപ ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കി.

Keywords: Evershine, Kodiyamma, Football tournament, Vigans Kadavath, Winner, Kumbala, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.