ഈവനിംഗ് ഡിപ്ലോമ 27 വരെ അപേക്ഷിക്കാം
Jul 25, 2012, 17:00 IST
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ് ബ്രാഞ്ചുകളില്‍ ആരംഭിക്കുന്ന ഈവനിംഗ് ഡിപ്ലോമ ബാച്ചുകളില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് ജൂലൈ 27 വരെ അപേക്ഷിക്കാം.
എസ്.എസ്.എല്‍.സി വിജയിച്ച് 18 വയസ്സ് തികഞ്ഞ ആര്‍ക്കും ഈ കോഴ്‌സില്‍ ചേരാവുന്നതാണ്. നിശ്ചിത അപേക്ഷാ ഫോറം പോളിടെക്‌നിക്ക് ഓഫീസില്‍ നിന്നും www.polyadmission.in എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. മുമ്പ് അപേക്ഷ സമര്‍പ്പിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ പോളിടെക്‌നിക്ക് ഓഫീസില്‍ നിന്നും 0467-2211400, 944640644 എന്നീ നമ്പറുകളില്‍ നിന്നും അറിയാവുന്നതാണ്.
Keywords: Evening Diploma Course, Trikaripur polytechnic, Kasaragod