Hospital Growth | ആശുപത്രികളിലെ ചെറിയ വീഴ്ചകൾ പോലും വിവാദമാക്കുന്നതാണ് കാസർകോട്ടെ ആശുപത്രി സംരംഭങ്ങളെ പിന്നോട്ടടിക്കുന്നതെന്ന് വിൻടച്ച് ചെയർമാൻ അബ്ദുൽ ലത്തീഫ് ഉപ്പള ഗേറ്റ്
● കാസർകോട് ജില്ലയിൽ ആദ്യമായി ഐവിഎഫ് - ജനിതക പരിശോധനാ കേന്ദ്രവും ഇവിടെ ആരംഭിച്ചിട്ടുണ്ട്.
● കോവിഡ് കാലത്തെ പ്രതിസന്ധിയെ തുടർന്ന് കാസർകോട് ജില്ലയിൽ ആരോഗ്യ സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വിൻടെച്ച് ആശുപത്രി സ്ഥാപിച്ചത്.
കാസർകോട്: (KasargodVartha) വിൻടച്ച് ആശുപത്രി ഒരു വർഷത്തെ യാത്ര വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണെന്നും ജനങ്ങളിൽ നിന്ന് പോസിറ്റീവ് പ്രതികരണങ്ങളും പ്രോത്സാഹനവുമാണ് ലഭിക്കുന്നതെന്നും ചെയർമാൻ അബ്ദുൽ ലത്തീഫ് ഉപ്പള ഗേറ്റ് പറഞ്ഞു.
ഒരു വർഷം കൊണ്ട് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ നിന്ന് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയർന്ന വിൻടച്ച്, ഇന്ന് കാർഡിയോളജി, ന്യൂറോളജി തുടങ്ങിയ വിവിധ മേഖലകളിൽ ഉന്നത നിലവാരമുള്ള ചികിത്സാ സേവനങ്ങൾ നൽകുന്നുവെന്ന് അദ്ദേഹം കാസർകോട് വാർത്തയോട് പ്രതികരിച്ചു.
കൂടാതെ, കാസർകോട്ട് എംആർഐയും സിടി സ്കാനും ഒന്നിച്ചുള്ള ഒരേയൊരു ആശുപത്രി എന്ന നിലയിൽ, അത്യാധുനിക സൗകര്യങ്ങൾ ഒരുക്കുന്നു. കാസർകോട് ജില്ലയിൽ ആദ്യമായി ഐവിഎഫ് - ജനിതക പരിശോധനാ കേന്ദ്രവും ഇവിടെ ആരംഭിച്ചിട്ടുണ്ട്. കേരളത്തിലെ മികച്ച ഐവിഎഫ് കേന്ദ്രങ്ങളിൽ ഒന്നാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ് കാലത്തെ പ്രതിസന്ധിയെ തുടർന്ന് കാസർകോട് ജില്ലയിൽ ആരോഗ്യ സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വിൻടെച്ച് ആശുപത്രി സ്ഥാപിച്ചത്. കർണാടക അതിർത്തി അടച്ചപ്പോൾ 22 ഓളം ജീവനുകൾ നഷ്ടപ്പെട്ട സാഹചര്യത്തിൽ, അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഒരു ആശുപത്രിയുടെ ആവശ്യകത കൂടുതലായി അനുഭവപ്പെട്ടു.
ആശുപത്രികളിലെ ചെറിയ വീഴ്ചകൾ പോലും വൻ വിവാദമാക്കുന്നതാണ് കാസർകോട്ടെ ആശുപത്രി സംരംഭങ്ങളെ പിന്നോട്ടടിക്കുന്നതെന്ന് അബ്ദുൽ ലത്തീഫ് ഉപ്പള ഗേറ്റ് പറഞ്ഞു. ഒരുപാട് രോഗികൾ വരുമ്പോൾ ഒന്നോ രണ്ടോ പ്രശ്‌നങ്ങൾ ഉണ്ടാവുന്നത് സ്വാഭാവികമാണെന്നും, അത്തരം സാഹചര്യങ്ങളിൽ മാനേജ്മെന്റുമായി സംസാരിച്ച് പരിഹാരം കാണുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ആശുപത്രി നാടിന്റെ ആവശ്യമാണെന്നും, അത് മനസ്സിലാക്കി ജനങ്ങൾ വിഷയങ്ങൾ സമീപിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. വിൻടെച്ച് ആശുപത്രിയുടെ വളർച്ചയിൽ ജനങ്ങളുടെ പിന്തുണയ്ക്ക് അബ്ദുൽ ലത്തീഫ് ഉപ്പള ഗേറ്റ് നന്ദി പറഞ്ഞു. ജനങ്ങളുടെ കൂടെയാണ് തങ്ങളെന്നും ജനങ്ങളുടെ പ്രതീക്ഷകൾക്കൊത്ത് പ്രവർത്തിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി.
#WintouchHospital, #Healthcare, #IVF, #Kasaragod, #SuperSpeciality, #HospitalGrowth