അണിഞ്ഞൊരുങ്ങി ബൈക്കിലെത്തി വിദ്യാര്‍ത്ഥിനികളെ ശല്യം ചെയ്യുന്ന യുവാവിനെ പോലീസ് കൈയ്യോടെ പിടികൂടി
Jan 29, 2019, 11:39 IST
കാസര്‍കോട്: (www.kasargodvartha.com 29.01.2019) അണിഞ്ഞൊരുങ്ങി ബൈക്കിലെത്തി വിദ്യാര്‍ത്ഥിനികളെ ശല്യം ചെയ്യുന്ന യുവാവിനെ പോലീസ് കൈയ്യോടെ പിടികൂടി. നഗരപരിസരത്തെ പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്‌കൂളിന് സമീപം വെച്ചാണ് യുവാവിനെ കാസര്‍കോട് ടൗണ്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. യുവാവിനെ താക്കീത് ചെയ്ത് വിട്ടയക്കുമെന്ന് പോലീസ് അറിയിച്ചു.
Keywords: Eve teaser held by police, Kasaragod, news, Police, custody, complaint, Kerala.
അണിഞ്ഞൊരുങ്ങി ബൈക്കിലെത്തി വിദ്യാര്‍ത്ഥിനികള്‍ക്കു നേരെ കമന്റടിക്കുകയും മൊബൈല്‍ നമ്പര്‍ ചോദിച്ചും പിറകെ നടന്നു ശല്യം ചെയ്യുന്ന യുവാവിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. നേരത്തെ തന്നെ സ്‌കൂള്‍ പരിസരത്ത് പൂവാല ശല്യം രൂക്ഷമാണെന്ന് പരാതിയുയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നിരീക്ഷണം ശക്തമാക്കിയതോടെയാണ് യുവാവ് പോലീസ് വലയിലായത്.
Keywords: Eve teaser held by police, Kasaragod, news, Police, custody, complaint, Kerala.