പുനരധിവാസം ഉറപ്പാക്കാതെ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കരുത്: എസ് ടി യു
Oct 7, 2016, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 07/10/2016) തെരുവ് കച്ചവടക്കാരുടെ ക്ഷേമവും ജീവനോപാധിയും സംരക്ഷിക്കുന്നതിനായി 2009 ല്‍ രൂപീകരിച്ച ദേശീയ നയത്തിനും 2014 ലെ സംസ്ഥാന തെരുവ് കച്ചവട നിയമത്തിനും വിരുദ്ധമായി പുനരധിവാസം ഏര്‍പ്പെടുത്താതെ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള കാസര്‍കോട് ജില്ലാ കലക്ടറുടെ ഉത്തരവ് പിന്‍വലിക്കണമെന്ന് എസ് ടി യു ദേശീയ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍ ആവശ്യപ്പെട്ടു.
തെരുവ് കച്ചവടക്കാരെ സംരക്ഷിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച നമ്പര്‍ 28 18/15 തസ്വഭവ ഉത്തരവ് പ്രകാരം ജില്ലാ കലക്ടര്‍ ചെയര്‍മാനായ ജില്ലാതല സമിതിയുടെയും മുനിസിപ്പല്‍ തല നഗര കച്ചവട സമിതിയുടേയും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണ് ജില്ലാ ഭരണകുടത്തിന്റെ നടപടികള്‍. തെരുവ് കച്ചവടക്കാരെ സംരക്ഷിക്കുന്നതിനും അവരെ പുനരധിവസിപ്പിക്കുന്നതിനും വേണ്ടി കേന്ദ്രകേരള സര്‍ക്കാറുകള്‍ നടപ്പിലാക്കിയ നിയമങ്ങളെ കാറ്റില്‍ പറത്തി വഴിയോര കച്ചവടക്കാരുടെ ന്യായമായ അവകാശങ്ങള്‍ നിഷേധിച്ച് അവരെ ഒഴിപ്പിക്കാനുള്ള തീരുമാനം ഉപേക്ഷിച്ചില്ലെങ്കില്‍ എസ് ടി യു ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് അബ്ദുര്‍ റഹ് മാന്‍ മുന്നറിയിപ്പ് നല്‍കി.
Keywords: Kasaragod, Kerala, STU, Road-side, Sellers, State, Act, District, Collector, A Abdul Rahman, Government, Warning.