ഇ.എസ്.ഐ. ഡിസ്പെന്സറി ഷട്ടര്‍ തകര്‍ത്ത് കവര്‍ച; 30,000 രൂപ നഷ്ടപ്പെട്ടു
Apr 30, 2013, 22:59 IST
കാസര്‍കോട്: അണങ്കൂരിലെ ബിവറേജസ് മദ്യ ഡിപ്പോയ്ക്കടുത്ത ഇ.എസ്.ഐ. ഡിസ്പെന്സറിയില്‍ കള്ളന്‍ കയറി. ഷട്ടറിന്റെ പൂട്ടു പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കള്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന 30,000 രൂപ കവര്‍ന്നു.
തിങ്കളാഴ്ച ഉച്ചയ്ക്ക് ജീവനക്കാര്‍ ഡിസ്പെന്സറി പൂട്ടി പോയതായിരുന്നു. ചൊവ്വാഴ്ച രാവിലെ തുറക്കാനെത്തിയപ്പോഴാണ് കവര്‍ച ശ്രദ്ധയില്‍പെട്ടത്. രോഗികള്‍ക്ക് നല്‍കാനായി സൂക്ഷിച്ചതായിരുന്നു നഷ്ടപ്പെട്ട പണം.
ഡിസ്പെന്സറിയിലെ ഡോക്ടര്‍ ശ്രീനാഥിന്റെ പരാതിയില്‍ ടൗണ്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. അന്വേഷണത്തിന്റെ ഭാഗമായി പരിസരത്തെ ഏതാനും ചിലരില്‍ നിന്ന് പോലീസ് വിവരങ്ങള്‍ ശേഖരിച്ചു.
Keywords: Robbery, Anangoor, Dispensary, Patient's, Police, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.