എരുമാട് മഖാം ഉറൂസ് 26 ന് തുടങ്ങും
Feb 23, 2016, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 23/ 02/ 2016) കര്‍ണാടക കുടക് ജില്ലയിലെ എരുമാട് ദര്‍ഗ ഷെരീഫില്‍ അന്ത്യ വിശ്രമം കൊള്ളുന്ന മഹാനായ സൂഫി ഷെഹീദ് വലിയുല്ലാഹിയുടെയും, ഹസ്സന്‍ സഖാഫ് ഹല്‍മറി വലിയുല്ലായിയുടെയും പേരില്‍ വര്‍ഷംതോറും നടത്തിവരുന്ന ഉറൂസ് മുബാറക്ക് ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 4 വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 26 ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും.
29 ന് പൊതുസമ്മേളനത്തില്‍ കുമ്പോല്‍ ആറ്റക്കോയ തങ്ങള്‍, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, മന്ത്രിമാരായ ദിനേശ് ഗുണ്ടുറാവു, റോഷന്‍ ബേഗ്, യു.ടി ഖാദര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. സമാപന പരിപാടി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.
ഉറൂസിന്റെ ഭാഗമായി സമൂഹ വിവാഹവും, ദുആ മജ്‌ലിസും, ഖത്തം ദുആ, മതപ്രസംഗം, ബുര്‍ദ മജ്‌ലിസ് എന്നിവയും നടക്കും. 29 ന് അന്നദാനം. ഉറൂസിന്റെ വിവിധ ദിവസങ്ങളില്‍ മത - രാഷ്ട്രീയ നേതാക്കള്‍ സംബന്ധിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ അഷ്‌റഫ് ജൗഹരി, കെ.എസ് മാഹിന്‍, എ ഖമറുദ്ദീന്‍, ടി.കെ അഷ്‌റഫ്, സി.എം ഹനീഫ് എന്നിവര്‍ സംബന്ധിച്ചു.
Keywords: Kasaragod, Karnataka, Erumad Makham Uroos, Krnataka Cheif Minister