city-gold-ad-for-blogger

ആദ്യഘട്ട റീസര്‍വേയില്‍ അപാകതകള്‍ ബാക്കി; രണ്ടാംഘട്ട റീസര്‍വേ നിര്‍ത്തിവെച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 11.12.2017) ഹൊസ്ദുര്‍ഗ് താലൂക്കില്‍ പൂര്‍ത്തിയാക്കിയ ആദ്യഘട്ട ഭൂമി റീസര്‍വേയില്‍ സംഭവിച്ച അപാകതകള്‍ നിലനില്‍ക്കെ മറ്റു പത്തു വില്ലേജുകളില്‍ കൂടി രണ്ടാംഘട്ട റീസര്‍വേ നടത്താനുള്ള നീക്കം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഹൊസ്ദുര്‍ഗ് താലൂക്കിലെ അജാനൂര്‍, ചിത്താരി, പളളിക്കര, പളളിക്കര 2, കീക്കാന്‍, ഹൊസ്ദുര്‍ഗ്, ചെറുവത്തൂര്‍, പീലിക്കോട് മാണിയാട്ട് എന്നി വില്ലേജുകളിലാണ് ഇതിനകം റീസര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കിയത്.

റീസര്‍വേ പൂര്‍ത്തിയാക്കിയ മിക്ക വില്ലേജുകളിലും ലഭ്യമായ റെക്കോര്‍ഡുകളില്‍ ഭൂവുടമകളുടെ സ്ഥലത്തിന്റെ വിസ്തീര്‍ണ്ണത്തില്‍ ധാരാളം പിഴവുകള്‍ കടന്നുകൂടിയിട്ടുണ്ട്. റീസര്‍വേക്ക് ശേഷം സ്ഥലം കുറഞ്ഞവരും പേര് മാറിയവരും സ്ഥലം കൂടുതലുളളവരും  ഇപ്പോള്‍ രേഖകള്‍ ശരിയാക്കി കിട്ടുന്നതിന് വേണ്ടി ദിവസേന വില്ലേജ് ഓഫീസുകള്‍ കയറിയിറങ്ങി വലയുകയാണ്.

അതിനിടയിലാണ് ഹൊസ്ദുര്‍ഗ് താലൂക്കിലെ തന്നെ 10 വില്ലേജുകളില്‍ രണ്ടാംഘട്ട റീസര്‍വേ നടത്താനുളള നടപടിക്ക് ശ്രമങ്ങള്‍ തുടങ്ങിയത്. കാഞ്ഞങ്ങാട്, ബാര, പനയാല്‍, ബല്ല, പുതുക്കൈ, പേരോല്‍, നീലേശ്വരം, ക്ലായിക്കോട്, തിമിരി, കൊടക്കാട് എന്നീ വില്ലേജുകളിലാണ് രണ്ടാംഘട്ട റീസര്‍വേ നടത്താന്‍ അധികൃതര്‍ തീരുമാനിച്ചത്. എന്നാല്‍ ആദ്യഘട്ട റീസര്‍വേ തന്നെ ഭൂമി സംബന്ധമായ ധാരാളം പരാതിക്ക് ഇടവന്ന സ്ഥിതിക്ക് അവ പരിഹരിക്കപ്പെടാതെ തിടുക്കത്തില്‍ രണ്ടാംഘട്ട റീര്‍വേ തല്‍ക്കാലം തുടങ്ങാന്‍ സാധ്യതയില്ല.

അതേസമയം പിശകുകള്‍ നികത്താതെ ഭൂനികുതി സ്വീകരിക്കാനോ ആവശ്യമായി വരുന്ന സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനോ വില്ലേജ് അധികൃതര്‍ക്ക് സാധിക്കുന്നുമില്ല. ഭൂനികുതി രസീത്, ഭൂമിയുടെ കൈവകാശ സര്‍ട്ടിഫിക്കറ്റ് എന്നിവ വിവിധ ആവശ്യങ്ങള്‍ക്ക് വേണ്ടി വരുന്നതിനാല്‍ അവ എന്ന് ലഭിക്കുമെന്നറിയാതെ ജനം ആശങ്കയിലാണ്. അതിനിടെ റീസര്‍വേ നടത്തിയ വസ്തുവിന്റെ വിവരങ്ങളും മറ്റും കൃത്യമായി കൈമാറിയിട്ടും ദിവസവേതനത്തിന് യോഗ്യതയില്ലാത്തവരെ ഡാറ്റഎന്‍ട്രി ജോലിക്ക് ചുമതലപ്പെടുത്തിയതാണ് ഇപ്പോഴുളള പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് റീസര്‍വേക്ക് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥന്‍ വെളിപ്പടുത്തി.

മൂന്നുമാസത്തെ കാലയളവാണ് റീസര്‍വേ നടത്താന്‍ വകുപ്പ് മേധാവികള്‍ നല്‍കിയത്. അതുകൊണ്ട് തന്നെ യുദ്ധകാലാടിസ്ഥാനത്തിലാണ് 10 വില്ലേജുകളില്‍ റീസര്‍വേ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നത്. വീണ്ടും സമയം അനുവദിച്ചിരുന്നെങ്കില്‍ റീസര്‍വേ നടത്തിയ സംഘം തന്നെ കൃത്യമായും വ്യക്തമായും ഭൂമിസബന്ധമായ വിവരങ്ങള്‍ ഡാറ്റഎന്‍ട്രി ചെയ്ത് യാതൊരുവിധ പരാതികള്‍ക്കുമിടവരാത്ത രീതിയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുമായിരുന്നുവെന്ന് ചുമതല വഹിച്ചിരുന്ന ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു.
ആദ്യഘട്ട റീസര്‍വേയില്‍ അപാകതകള്‍ ബാക്കി; രണ്ടാംഘട്ട റീസര്‍വേ നിര്‍ത്തിവെച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Kanhangad, Errors in Resurvey; second step Resurvey stopped

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia