ജില്ലയിലെ തീരദേശങ്ങളില്‍ കടലാക്രമണം രൂക്ഷം; നിരവധി കുടുംബങ്ങള്‍ ഭീഷണിയില്‍
Jun 22, 2015, 11:29 IST
കാഞ്ഞങ്ങാട്/കാസര്‍കോട്: (www.kasargodvartha.com 22/06/2015) ജില്ലയിലെ തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമാകുന്നു. ചേരങ്കെ കടപ്പുറം, കസബ കടപ്പുറം എന്നിവിടങ്ങളില്‍ രണ്ട് ദിവസങ്ങളിലായി ശക്തമായ കടലാക്രമണം തുടരുകയാണ്. ചേരങ്കൈയിലെ ബാലകൃഷ്ണന്റെ വീട്ടിലേക്ക് തിരമാലകള്‍ അടിച്ചുകയറുകയും നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തു.
ചേരങ്കൈയിലെ കാവേരിയുടെ വീട് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ഇതിന് പുറമെ പ്രദേശത്തെ നിരവധി വീടുകള്‍ കടലാക്രമണ ഭീഷണിയിലാണ്. നീലേശ്വരം തൈക്കടപ്പുറം, കാഞ്ഞങ്ങാട് കടപ്പുറം, പള്ളിക്കര കടപ്പുറം, ചെമ്പരിക്ക എന്നിവിടങ്ങളിലും കടല്‍ക്ഷോഭമുണ്ട്. ഈ ഭാഗങ്ങളില്‍ തെങ്ങുകളുംമറ്റും കടലാക്രമണത്തില്‍ കടപുഴകി. കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
ട്രോളിംഗ് നിരോധനത്തിന് പുറമെ കടലാക്രമണം കൂടിയായതോടെ മത്സ്യതൊഴിലാളി കുടുംബങ്ങള്‍ കടുത്ത പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. ചേരങ്കൈ കടപ്പുറത്ത് കടലാക്രമണത്തിന് ഇരയായവരെ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. സന്ദര്‍ശിച്ചു. കാലവര്‍ഷകെടുതികള്‍ക്ക് ഇരയായവര്‍ക്ക് എത്രയുംവേഗം നഷ്ടപരിഹാരം ലഭിക്കാന്‍ സര്‍ക്കാറിന് റിപോര്‍ട്ട് നല്‍കുമെന്ന് റവന്യൂ അധികൃതര്‍ അറിയിച്ചു.
Keywords : Kasaragod, Kerala, Erosion in the coastal areas, Sea.