city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എ­റ­ണാ­കു­ളം സ്വ­ദേ­ശിയു­ടെ മൃ­ത­ദേ­ഹം വി­ദ­ഗ്ദ്ധ പോ­സ്റ്റു­മോര്‍­ട്ട­ത്തി­നയച്ചു

എ­റ­ണാ­കു­ളം  സ്വ­ദേ­ശിയു­ടെ  മൃ­ത­ദേ­ഹം വി­ദ­ഗ്ദ്ധ പോ­സ്റ്റു­മോര്‍­ട്ട­ത്തി­നയച്ചു
കാസര്‍­കോട്: ഞാ­യ­റാഴ്­ച രാ­ത്രി നാ­യ­ന്മാര്‍മൂല അ­റ­ഫ ബില്‍­ഡിം­ഗി­ലെ താ­മ­സ­സ്ഥല­ത്ത് മ­രി­ച്ച­നി­ല­യില്‍ ക­ണ്ടെത്തിയ  തോ­ണി നിര്‍­മ്മാണ തൊ­ഴി­ലാ­ളി­ എ­റ­ണാ­കു­ളം കുമ്പ­ളം സ്വ­ദേ­ശി വി­ജ­യ­ന്റെ(50) മൃ­ത­ദേ­ഹം വി­ദ­ഗ്ദ്ധ പോ­സ്റ്റു­മോര്‍­ട്ട­ത്തി­നാ­യി പ­രി­യാ­രം മെ­ഡി­ക്കല്‍ കോ­ളേ­ജി­ലേ­ക്ക­യച്ചു.

വി­ജയ­ന്റെ മ­ക്കളാ­യ വി­പിന്‍­ദാസ്, വിജി­മോള്‍, സ­ഹോ­ദ­രന്‍ എ­ന്നി­വര്‍ തി­ങ്ക­ളാഴ്­ച രാ­വി­ലെ എത്തി­യ ശേ­ഷ­മാ­ണ് ഇന്‍­ക്വ­സ്­റ്റ് ത­യ്യാ­റാ­ക്കി വി­ദ­ഗ്ദ്ധ പോ­സ്റ്റു­മോര്‍­ട്ട­ത്തി­ന­യ­ച്ചത്. ഒ­ന്ന­ര വര്‍­ഷ­മാ­യി വി­ജ­യന്‍ നാ­യ­ന്മാര്‍­മൂ­ല­യില്‍ താ­മ­സി­ച്ചു­വ­രി­ക­യാണ്. മൃ­ത­ദേ­ഹ­ത്തി­ന് അ­ഞ്ച് ദി­വസ­ത്തെ പ­ഴ­ക്ക­മുണ്ട്. മു­റി­യില്‍ നി­ന്ന് ദുര്‍ഗ­ന്ധം വ­മി­ച്ച­തി­നെ തു­ടര്‍­ന്ന് നാ­ട്ടു­കാര്‍ പോ­ലീ­സില്‍ വി­വ­ര­മ­റി­യി­ച്ച് പരി­ശോ­ധി­ച്ച­പ്പോ­ഴാ­ണ് ക­ട്ടി­ലില്‍ മ­രി­ച്ച­നി­ല­യില്‍ ക­ണ്ടെ­ത്തി­യ­ത്.

വര്‍­ഷ­ങ്ങ­ളാ­യി വി­ജയന്‍ വീ­ട് വി­ട്ട് പ­ല­സ്ഥ­ല­ങ്ങ­ളിലും ജോ­ലി ചെ­യ്­തു­വ­രി­ക­യാ­ണെ­ന്ന് ബ­ന്ധു­ക്കള്‍ പ­റഞ്ഞു. ഇ­ക്ക­ഴി­ഞ്ഞ ജൂണ്‍ 10ന് എ­റ­ണാ­കുള­ത്തെ വീ­ട്ടില്‍ ചെ­ന്നി­രുന്നു. വി­ജയ­ന്റെ മു­റി പരി­ശോ­ധി­ച്ച­പ്പോള്‍ നി­രവ­ധി മ­ദ്യ­കു­പ്പി­കള്‍ ക­ണ്ടെ­ത്തി­യി­ട്ടുണ്ട്. ഹൃ­ദ­യാ­ഘാ­തം­മൂ­ലം മ­രി­ച്ച­താ­കാ­മെ­ന്നാ­ണ് വി­ദ്യാ­ന­ഗര്‍ പോ­ലീ­സ് പ­റ­യു­ന്നത്. ജോ­ലി ചെ­യ്യു­മ്പോള്‍ ഇ­ട­യ്­ക്കി­ടെ നെ­ഞ്ചു­വേ­ദ­ന­യു­ള്ള കാര്യം വി­ജ­യന്‍ സു­ഹൃ­ത്തു­ക്ക­ളോ­ട് പ­റ­ഞ്ഞി­രുന്നു. ആ­ദൂ­രിലും മ­റ്റു­മാ­യാ­ണ് തോ­ണി­യു­ടെ നിര്‍മ്മാ­ണ പ്ര­വര്‍ത്തി ന­ട­ത്തി­വ­രു­ന്നത്. ഭാ­ര്യ പ­രേ­തയാ­യ ക­മലമ്മ.

Keywords: Kasaragod, Postmortem, Nainmarmoola, Dead body, Ernakulam native   





Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia