എര്‍മാളത്ത് പയോട്ട തങ്ങള്‍ അനുസ്മരണവും സ്വലാത്ത് വാര്‍ഷികവും വ്യാഴാഴ്ച
Dec 22, 2014, 17:00 IST
കാസര്‍കോട്: (www.kasargodvartha.com 22.12.2014) ആലംപാടി എര്‍മാളം കെ.എസ്.എം. മജ്‌ലിസില്‍ പയോട്ട തങ്ങളുടെ പേരില്‍ എല്ലാ മാസവും രണ്ടാം ശനിയാഴ്ച നടത്തിവരാറുള്ള സ്വലാത്ത് മജ്‌ലിസിന്റെ നാലാം വാര്‍ഷികവും പയോട്ട തങ്ങള്‍ - ആലംപാടി ഉസ്താദ് അനുസ്മരണ സമ്മേളനവും ഡിസംബര്‍ 25നു നടക്കും. 24നു രാവിലെ ഏഴിനു ഖബര്‍ സിയാറത്തോടെ പരിപാടി തുടങ്ങും. 25നു രാത്രി എട്ടിനു സയ്യിദ് യഹ് യല്‍ ബുഖാരി തങ്ങള്‍ മടവൂര്‍ കോട്ടയുടെ നേതൃത്വത്തില്‍ ശാദുലി മജ്‌ലിസ് നടക്കും.
25നു രാവിലെ ഏഴിനു യഹ് യല്‍ ബുഖാരി തങ്ങള്‍ പതാക ഉയര്‍ത്തും. അബ്ദുര്‍ റാഷിദ് മുസ്ലിയാര്‍ പ്രാര്‍ത്ഥന നടത്തും. തുടര്‍ന്നു ദഫ് മുട്ടു മത്സരം, മദ്ഹുര്‍ റസൂല്‍ മൗലിദ് എന്നിവ നടക്കും. ഉച്ചയ്ക്കു 1.30നു സ്വലാത്ത് വാര്‍ഷികവും അനുസ്മരണ സമ്മേളനവും ഹസൈനാര്‍ ഫൈസിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. എര്‍മാളം അബൂബക്കര്‍ ഖാദിരി അധ്യക്ഷത വഹിക്കും. അബ്ദുര്‍ റഷീദ് സൈനി കാമില്‍ കക്കിഞ്ച ഉദ്ഘാടനം ചെയ്യും. ഇസ്മാഈല്‍ മുസ്ലിയാര്‍ കൊല്ലം മദ്ഹു റസൂല്‍ പ്രഭാഷണം നടത്തും. ശംസുദ്ദീന്‍ ഖാന്‍ തളങ്കര സ്വാഗതം പറയും.
മെഡിക്കല്‍, എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ സുഹൈല്‍, തുഫൈല്‍ പുത്തൂര്‍ എന്നിവരെ എന്‍.എ. ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഹാജി എന്‍.എ. അബൂബക്കര്‍ അനുമോദിക്കും. മുഹമ്മദ് മുബാറക്ക് ഹാജി വിശിഷ്ടാതിഥിയായിരിക്കും. മൂന്നു മണിക്ക് സ്വലാത്ത് ഹല്‍ഖയ്ക്കു അസയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ഇബ്‌നു യാസീന്‍ മുത്തുക്കോയ തങ്ങള്‍ അല്‍ ബുഖാരി രാമന്തളി നേതൃത്വം നല്‍കും. സൂഫിവര്യന്‍ വലിയുള്ളാഹി ജബ്ബാര്‍ മസ്താന്‍ ഉഡുപ്പി സമാപന കൂട്ടപ്രാര്‍ത്ഥനയ്ക്കു നേതൃത്വം നല്‍കും. തബറൂഖ് വിതരണത്തോടെ പരിപാടി സമാപിക്കും.
വാര്‍ത്താസമ്മേളനത്തില്‍ സയ്യിദ് യഹ് യല്‍ ബുഖാരി തങ്ങള്‍ മടവൂര്‍ കോട്ട, എര്‍മാളം അബൂബക്കര്‍ ഖാദിരി, ബി.എ.ബഷീര്‍ ബീജന്തടുക്ക, കെ.എം.മുഹമ്മദ് എര്‍മാളം, അസീസ് അസ് രി, മുഹ് യുദ്ദീന്‍ മുസ്ലിയാര്‍ മടവൂര്‍കോട്ട, അബൂബക്കര്‍, മൊയ്തു ആലംപാടി എന്നിവര്‍ സംബന്ധിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, Press meet, Programme, Ermalam, Alampady, Payotta Thangal.
Advertisement: